// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
April  01, 2018   Sunday  

news



whatsapp

റിയാദ്: ജീവിത പങ്കാളിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ സമ്മതമില്ലാതെ ഒളിഞ്ഞു നോക്കുന്നത് സൌദിയില്‍ ഇനി കുറ്റകൃത്യമാകും. സൈബർ കുറ്റകൃത്യങ്ങളുടെ വകുപ്പിലാണ് ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്.

വഞ്ചനാപരമായ പെരുമാറ്റം തെളിയിക്കാനായി ജീവിത പങ്കാളിയുടെ മൊബൈൽ ഫോണിൽ “ചാരപ്പണി” നടത്തുന്ന ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ഇനി ഒരു വർഷം വരെ ജയിൽ ശിക്ഷയോ, 500,000 സൗദി റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ടിവരും.

അനുവാദമില്ലാതെ ജീവിത പങ്കാളിയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ ചോര്‍ത്താൻ ശ്രമിക്കുന്ന ആളുകൾക്കാണ് ശിക്ഷ അനുഭവിക്കേണ്ടിവരിക. പങ്കാളിയുടെ മൊബൈൽ ഫോണിന്‍റെ പാസ്‌വേഡ് തകർത്ത് അതിലെ വിവരങ്ങൾ പരിശോധിക്കുന്നത് നിയമവിരുദ്ധമാണെന്ന്, സൗദി വ്രത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മൊബൈലിൽ നിന്ന് ചോർത്തിയ വിവരങ്ങൾ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പങ്കുവെക്കുന്നവര്‍ക്കും ഒരു വർഷത്തെ ജയിൽശിക്ഷയും 500,000 സൗദി റിയാല്‍ പിഴയും ബാധകമായിരിക്കും. ഒരു വ്യക്തി ഫോണിലെ വിവരങ്ങൾ കൈമാറുന്നതിനോ ഫോട്ടോയെടുക്കാനോ ശ്രമിക്കാതെ പരിശോധിക്കുക മാത്രമാണ് ചെയ്തതെങ്കിൽ ശിക്ഷയുടെ കാഠിന്യം കുറയും.

Comments


Page 1 of 0