// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  30, 2018   Friday  

news



whatsapp

ദോഹ: കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസുകൾ പൊതു ഓഹരി കമ്പനികളാക്കി മാറ്റുന്നതിന്‍റെ പ്രയോജനങ്ങൾ ചർച്ച ചെയ്യാൻ ഖത്തറിലെ സാമ്പത്തിക, വാണിജ്യ മന്ത്രാലയം സംഘടിപ്പിച്ച സെമിനാർ ശ്രദ്ദേയമായി.

ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച്, ഖത്തർ യൂണിവേഴ്സിറ്റി എന്നിവരുമായി സഹകരിച്ചാണ്, “കുടുംബ ഉടമസ്ഥതയിലുള്ള കമ്പനികൾ പബ്ളിക് ഷെയർഹോൾഡ് കമ്പനികളിലേക്ക് രൂപാന്തരപ്പെടുത്തുമ്പോൾ” എന്ന പേരിട്ട ഈ സെമിനാർ മന്ത്രാലയം സംഘടിപ്പിച്ചത്.

കുടുംബ ബിസിനസുകളുടെ ഉടമസ്ഥരും, പ്രതിനിധികളും, സ്വകാര്യ കമ്പനികളുടെ നടത്തിപ്പുകാർ, വ്യവസായ സംരംഭകർ എന്നിവരും സെമിനാര്‍ വേദിയിൽ ഒന്നിച്ചു.

കുടുംബ ബിസിനസുകൾ ദേശീയ സമ്പദ്ഘടനയുടെ വികാസത്തിന് നല്‍കിയ പ്രധാന സംഭാവനകളെ പറ്റി സെമിനാര്‍ ചര്‍ച്ച ചെയ്തു. ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ഈ സംരംഭങ്ങളെ പൊതു ഓഹരി കമ്പനികളാക്കി പരിവർത്തനപ്പെടുത്തുന്നത് അവരുടെ സുസ്ഥിരത ഉറപ്പാക്കുമെന്ന് സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.

കുടുംബ ബിസിനസുകൾ പൊതു ഓഹരി കമ്പനികളാക്കി മാറ്റുന്നതു വഴി പുതിയ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും, ബിസിനസ് തുടർച്ച ഉറപ്പാക്കാനും, ഉടമസ്ഥാവകാശം മറ്റൊരു തലമുറയിലേക്ക് കൈമാറാനും എളുപ്പുമാവുമെന്ന് പ്രഭാഷകർ പറഞ്ഞു. ബാങ്ക് വായ്പക്ക് ബദലായി സൂക്കൂക്കോ, ബോണ്ടുകളോ ഇറക്കാനോ, ​​ഫ്രാഞ്ചൈസികൾ വിൽക്കാനോ, സാമ്പത്തിക വിപണികളിൽ നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കാനോ ഈ മാറ്റം സഹായമാവുമെന്നും അവർ ചൂണ്ടിക്കാട്ടി.

കുടുംബ ബിസിനസുകൾ, 2015-ലെ കമേഴ്സ്യൽ കമ്പനീസ് നിയമം നമ്പർ 11 അനുസരിച്ച്, പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായി, പരിവർത്തനം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും സെമിനാറിൽ പരാമര്‍ശിച്ചു.

പൊതു ഉടമസ്ഥതയിലുള്ള കമ്പനികളായി മാറിയ ശേഷം, അവരുടെ ലക്ഷ്യങ്ങൾ, പ്രധാന പരിഗണനകൾ, നടപടികൾ, ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കുടുംബ ബിസിനസുകൾ ലിസ്റ്റ് ചെയ്യേണ്ട വിധം തുടങ്ങിയവയെക്കുറിച്ച് സെമിനാറിൽ പലരും വിശദീകരിച്ചു.

Comments


Page 1 of 0