മ്യൂസിക്‌ വീഡിയോ കാണാന്‍ യുട്യൂബ് പണം ഈടാക്കിയേക്കും

ഈയുഗം ന്യൂസ് ബ്യൂറോ     March  26, 2018   Monday  

newsഇതിനു മുമ്പും യുട്യൂബ് അതിന്റെ ഉപയോക്താക്കള്‍ക്കളില്‍ നിന്ന് ഫീസ്‌ ചുമത്തി സംഗീത സേവനങ്ങൾ വിൽക്കാൻ ശ്രമിച്ചിട്ടുണ്ട്.


ലണ്ടന്‍: സംഗീത വീഡിയോകൾ കാണുമ്പോൾ അതിന്‍റെ ഇടയിലുള്ള പരസ്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നീക്കവുമായി യുട്യൂബ്. ഗൂഗിള്‍ ഉടമസ്ഥതയിലുള്ള വീഡിയോ സൈറ്റിൽ നിന്നും വരാനിരിക്കുന്ന ഒരു സബ്സ്ക്രിപ്ഷൻ സംഗീത സേവനത്തിന് വരിക്കാരെ കണ്ടെത്തുന്നതിനായുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നിരീക്ഷകര്‍ ഇതിനെ കണക്കാക്കുന്നത്.

യുട്യൂബിനെ ഒരു സംഗീത സേവനമെന്ന നിലയിൽ കണ്ട് വളരെ സമയം അതിനെ ഉപയോഗിക്കുന്ന ആളുകൾ ഇനിമുതല്‍ കൂടുതൽ പരസ്യങ്ങൾ കാണാന്‍ നിര്‍ബന്ധിതരാവുമെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായ ലൈറോ കോഹൻ പറഞ്ഞു.

സംഗീതം ആസ്വദിക്കുന്നതിനു ജനങ്ങൾ പണം നൽകുന്നതിനും റെക്കോർഡിംഗ് വ്യവസായത്തിന് യുട്യൂബ് ദോഷം ചെയ്യുകയാണെന്ന ആരോപണത്തെ നിശ്ശബ്ദമാക്കാനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കാനാണ് ഇതുവഴി കോഹൻ ശ്രമിക്കുന്നത്.

പകർപ്പവകാശത്തെ ലംഘിക്കുന്ന വീഡിയോകളെ ഹോസ്റ്റു ചെയ്യുന്നതിനും, കലാകാരൻമാര്‍ക്കും റെക്കോർഡ് കമ്പനികള്‍ക്കും മതിയായ പണം നൽകാത്തതിനാലും യുട്യൂബിന് ആദ്യം മുതലെ ലേബൽ കമ്പനികളുടെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

പ്രമുഖ ഓൺലൈൻ മ്യൂസിക് സേവനങ്ങളുടെ ഉടമസ്ഥരും, വ്യവസായത്തിന് കാര്യമായ വരുമാനം ഉണ്ടാക്കുന്നവരുമായ സ്പോട്ടിഫൈ ടെക്നോളജി, ആപ്പിൾ എന്നിവയുടെ വർധിച്ചു വരുന്ന സ്വാധീനത്തിന് യുട്യൂബ് ഒരു ബദലായി മാറാന്‍ നോക്കുകയാണ്. കഴിഞ്ഞ വർഷം പരസ്യത്തിൽ നിന്നു യുട്യൂബ് 10 ബില്ല്യൻ ഡോളർ വരുമാനം ഉണ്ടാക്കി. സബ്സ്ക്രിപ്ഷനുകൾ വിൽക്കുകയാണെങ്കിൽ, വരുമാനം ഇതിലും കൂടും.

ഇതിനു മുമ്പും യുട്യൂബ് അതിന്റെ ഉപയോക്താക്കള്‍ക്കളില്‍ നിന്ന് ഫീസ്‌ ചുമത്തി സംഗീത സേവനങ്ങൾ വിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവ വിജയം കണ്ടില്ല.

ഇപ്രാവശ്യം ഫലം വ്യത്യസ്തമായിരിക്കുമെന്ന് കോഹൻ പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് ഗൂഗിൾ ജീവനക്കാർ ഇതിനകം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ പുതിയ സേവനം, യുട്യൂബ് സൌജന്യ വീഡിയോകളുടെ ഉപയോക്താക്കളെ നിരാശരാക്കുകയും, പുതിയ ക്രമീകരണത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പുതിയ സേവനത്തിൽ പ്രത്യേക വീഡിയോകൾ, പ്ലേലിസ്റ്റുകൾ എന്നിവ ഉൾപ്പെടും.


Sort by