// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  24, 2018   Saturday  

news

ജില്ലാ കൺവെൻഷൻ സുഹൈൽ ശാന്തപുരം ഉദ്ഘാടനം ചെയ്യുന്നു.



ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാംപയിൻ ഏപ്രിൽ അവസാനത്തോടെ സമാപിക്കും.

whatsapp

ദോഹ: ദോഹയിലെ സാമൂഹിക സേവന രംഗങ്ങളിൽ നിറസാന്നിധ്യമായ കൾച്ചറൽ ഫോറം ഖത്തറിന്റെ പാലക്കാട് ജില്ലാ ഘടകം സംഘടിപ്പിക്കുന്ന ''പച്ചപ്പിലേക്ക് പ്രകൃതിയിലേക്ക്'' എന്ന കാമ്പയിന് തുടക്കമായി.

ഇന്നലെ മൻസൂറയിലെ സി ഐ സി ഹാളിൽ നടന്ന ജില്ലാ കൺവെൻഷനിൽ കൾച്ചറൽ ഫോറം ഖത്തർ പ്രസിഡണ്ട് താജ് ആലുവ കാമ്പയിൻ പ്രഖ്യാപനം നടത്തി. പ്രകൃതി സമ്പത്തു കൊണ്ട് അനുഗ്രഹീതമായ കേരളത്തിലെ ഏറ്റവും വലിയ ജില്ല കൂടിയായ പാലക്കാട് ജില്ലയുടെ പരിസ്ഥതി പ്രശ്നങ്ങളെ കുറിച്ച് ഖത്തർ പ്രവാസികളിലും, അതുവഴി നാട്ടിലെ അവരുടെ കുടുംബങ്ങളിലും അവബോധം സൃഷ്ടിക്കാൻ ഈ കാമ്പയിൻ വഴി സാധിക്കും എന്ന് താജ് ആലുവ പറഞ്ഞു.

പാലക്കാട് ജില്ലക്കാരായ കൾച്ചറൽ ഫോറം പ്രവർത്തകരുടെ സമ്പൂർണ കൺവെൻഷൻ കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം ഉദ്ഘാടനം ചെയ്തു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സി സാദിക്കലി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി കാസർക്കോട്, ജില്ല വൈസ് പ്രസിഡണ്ട് നസീമ ടീച്ചർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. പാലക്കാട് ജില്ലയുടെ ജൈവ വൈവിധ്യങ്ങളെയും, പരിസ്ഥിതി പ്രശ്നങ്ങളെയും കുറിച്ച് സമീഹ അബ്ദുൽ സമദ് ക്ലാസ് എടുത്തു.

ബഷീർ യൂസുഫ് കവിതാലാപനം നടത്തി. ജില്ല പ്രസിഡണ്ട് യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അബൂസ് കൊപ്പം സ്വാഗതവും, ജില്ല വൈസ് പ്രസിഡണ്ട് മുഹമ്മദലി സമാപന പ്രഭാഷണവും നിർവഹിച്ചു.

ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാംപയിൻ ഏപ്രിൽ അവസാനത്തോടെ സമാപിക്കും.

Comments


Page 1 of 0