ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടർ പണിപ്പുരയില്‍

ഈയുഗം ന്യൂസ് ബ്യൂറോ     March  21, 2018   Wednesday  

newsഅടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇവ കമ്പോളത്തിൽ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.


ഐ. ബി.എം ലോകത്തെ ഏറ്റവും ചെറിയ കമ്പ്യൂട്ടറിന്‍റെ പണിപ്പുരയില്‍. ഒരു ഉപ്പ് തരിയെക്കാളും ചെറിയ ഈ കമ്പ്യൂട്ടറിന്‍റെ അളവ് 1x 1 മില്ലീമീറ്റർ ആണ്.

സാങ്കേതികവിദ്യയുടെ ഈ ചെറിയ പൊട്ട്‌ നിർമ്മിക്കാൻ ചിലവും കുറവ്: പത്ത് സെന്റിൽ താഴെ മാത്രമേ വേണ്ടു ഇത്തരമൊന്ന് ഉണ്ടാക്കാനത്രേ. മാർച്ച് 19ന് ആരംഭിച്ച ഐ. ബി. എം Think 2018 കോൺഫറൻസിലാണ് ഈ ഉപകരണം അനാച്ഛാദനം ചെയ്തത്.

ലോകത്തെ ഏറ്റവും ചെറിയ കമ്പ്യൂട്ടറിൽ എക്സ് 86 ചിപ്പ് ആണുള്ളത്. ഈ കമ്പ്യൂട്ടറിൽ 1 മില്യണ്‍ ട്രാൻസിസ്റ്ററുകളുണ്ടെന്ന് ഐ. ബി. എം പറയുന്നു. ഇത് ഡാറ്റ നിരീക്ഷിക്കാനും, വിശകലനം ചെയ്യാനും ആശയവിനിമയത്തിനും പ്രാപ്തമാണെന്ന് നിര്‍മ്മാതാക്കൾ പറയുന്നു.

ഈ ചെറിയ കമ്പ്യൂട്ടർ എല്ലാ ദിവസവും ഉപയോഗിക്കുന്ന പല വസ്തുക്കളുടെയും, ഉൽപ്പന്നങ്ങളുടെയും ഉളളില്‍ ഘടിപ്പിക്കാൻ പറ്റും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇവ കമ്പോളത്തിൽ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.


Sort by