// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  17, 2018   Saturday  

news

റൺവേയിൽ ചിതറിക്കിടക്കുന്ന സ്വര്‍ണക്കട്ടികള്‍.



റഷ്യയിലെ സൈബീരിയയിലുള്ള യാക്കുട്ടസ്ക് എയർപോർട്ടിലാണ് സംഭവം.

whatsapp

മോസ്കോ: വിലയേറിയ ലോഹങ്ങളുമായി പറന്നുയര്‍ന്ന വിമാനത്തിൽ നിന്ന് ടണ്‍ കണക്കിന് സ്വര്‍ണ്ണവും, വെള്ളിയും റൺവേയിൽ പലയിടത്തുമായി ചിതറിവീഴുന്നത് അതിശയിപ്പിക്കുന്ന കാഴ്ചയായി.

റഷ്യയിലെ സൈബീരിയയിലുള്ള യാക്കുട്ടസ്ക് എയർപോർട്ടിലാണ് സംഭവം. മേഖലയിലെ ഒരു ഖനിയിൽ നിന്നുള്ള സ്വർണ്ണവുമായി പറക്കാൻ ശ്രമിക്കുന്നതിന്നിടയിലാണ് വിമാനത്തിന്റെ ചരക്ക് വാതിൽ തുറന്ന് 200ഓളം സ്വര്‍ണക്കട്ടികള്‍ പുറത്തേക്കു ചിതറി വീണത്.

വിമാനം ഉയരുന്നതിനിടയില്‍ ഉള്ളിലുള്ള സ്വര്‍ണ്ണവും, വെള്ളിയും സ്ഥാനം മാറിയത് മൂലം കാർഗോ വാതിൽ തകരുകയാണ് ഉണ്ടായതെന്ന് റഷ്യയുടെ അന്വേഷണ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇതിനെ തുടർന്ന് വിമാനം തിരിച്ചു ഇറക്കുകയും, സ്വര്‍ണ്ണവും, വെള്ളിയും ആള്‍ക്കാർ എടുത്തു കൊണ്ട് പോവുന്നത് തടയാൻ പോലീസിനെ ആ പ്രദേശത്തു വിന്യസിക്കുകയും ചെയ്തു.

ഏകദേശം 3.4 ടൺ തൂക്കമുള്ള 172 ബാറുകൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം ടാസ് സ്റ്റേറ്റ് ന്യൂസ് ഏജൻസിയോട് പറഞ്ഞു. "സ്വർണ്ണത്തിന്‍റെ ഒരു ഭാഗം മാത്രമേ പുറത്തു വീണുള്ളു – ആകെ ഒൻപത് ടൺ സ്വര്‍ണ്ണം വിമാനത്തിൽ ഉണ്ടായിരുന്നു.

കനഡ കമ്പനിയായ കിൻറോസ്സ് ഗോൾഡിനാണ് സ്വര്‍ണ്ണം ശേഖരിച്ചിരുന്ന ഖനിയുടെ ചുമതല ഉണ്ടായിരുന്നത്.

Comments


Page 1 of 0