// // // */ E-yugam


ഈയുഗം ന്യൂസ് ബ്യൂറോ
March  13, 2018   Tuesday  

news



സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

whatsapp

ലക്നോ: രോഗിയുടെ ഓപ്പറേറ്റ് ചെയ്ത് മാറ്റിയ കാല്‍ അദ്ദേഹത്തിന് തന്നെ തലയിണയായി ഉപയോഗിച്ചതിന് ഉത്തര്‍പ്രദേശിലെ ഒരു ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ജാന്‍സി മെഡിക്കല്‍ കോളേജിലാണ് സംഭവം.

''രോഗിയുടെ തലക്ക് താഴെ ആരാണ് മുറിച്ചു മാറ്റിയ കാല്‍ വെച്ചതെന്ന് അറിയാന്‍ ഞങ്ങള്‍ നാലംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്, '' മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സദ്ന കൗഷിക് ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി യോടു പറഞ്ഞു. "കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും.''

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും വൈറലായി. വാഷിങ്ങ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തു.

ഇരുപത്തി എട്ട് വയസ്സുള്ള ഗാന്‍ഷ്യാമിനെ ഒരു ബസ് അപകടത്തില്‍ പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചതായിരുന്നു. ഒരു തലയിണ നല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ആശുപത്രി ജീവനക്കാര്‍ നിരസിച്ചതായി ബന്ധുക്കള്‍ എന്‍.ടി.ടി.വി. യോട് പറഞ്ഞു.

"ഞങ്ങള്‍ വാര്‍ഡിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ തലയിണയായി ഉപയോഗിച്ച ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്, '' ഒരു ബന്ധു പറഞ്ഞു.

അതേസമയം ബന്ധുക്കളിലൊരാളാണ് കാല്‍ രോഗിയുടെ തലക്ക് താഴെ വെച്ചതെന്ന് ഡോക്ടര്‍മാറിലൊരാള്‍ പറഞ്ഞു.

Comments


Page 1 of 0