ഖത്തർ ഉപരോധത്തെ അതിജീവിച്ചു: ഐ.എം.എഫ്

ഈയുഗം ന്യൂസ് ബ്യൂറോ     March  06, 2018   Tuesday  

newsരാജ്യത്തിന്റെ ബാങ്കിംഗ് വ്യവസ്ഥ തുടക്കത്തിൽ ദൃശ്യമായ, കാശ് പുറത്തേക്കൊഴുകുന്ന പ്രവണതയിൽ നിന്ന് കരകയറിക്കഴിഞ്ഞു.


ഉപരോധത്തിന്റെ സാമ്പത്തിക പ്രത്യാഘാതം ഖത്തറിനെ സ്സംബന്ധിച്ചിടത്തോളം ദിനം ചെല്ലുന്തോറും കുറഞ്ഞു വരികയാണെന്ന് ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിനെ (ഐ.എം.എഫ്) ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ ബാങ്കിംഗ് വ്യവസ്ഥ തുടക്കത്തിൽ ദൃശ്യമായ, കാശ് പുറത്തേക്കൊഴുകുന്ന പ്രവണതയിൽ നിന്ന് കരകയറിക്കഴിഞ്ഞു. 2.6 ശതമാനം സാമ്പത്തിക വളർച്ചയാണ് ഖത്തർ ഈ വർഷം പ്രതീക്ഷിക്കുന്നത്, ഐ.എം.എഫ് റിപ്പോർട്ട് പറയുന്നു.

ധനക്കമ്മി കഴിഞ്ഞ വർഷം ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) 6 ശതമാനായി കുറഞ്ഞുവെന്നാണ് കണക്കാക്കപ്പെടുന്നത്. 2016ൽ ഇത് 9.2 ശതമാനം ആയിരുന്നു.

ഒമ്പത് മാസം മുമ്പ് പ്രഖ്യാപിച്ച ഉപരോധം ഖത്തറിന്റെ ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുകയും ബില്യൻ കണക്കിന് ഡോളറുകളുടെ നിക്ഷേപങ്ങൾ ബാങ്കുകളിൽ നിന്ന് പുറത്തേക്കൊഴുകാൻ കാരണമാക്കുകയും ചെയ്തുവെന്ന് റോയിട്ടേഴ്സ് പറയുന്നു.

ഉപരോധം 2017 രണ്ടാം പാദത്തിലെ ജി.ടി.പിയെ ബാധിച്ചുവെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ഗാസ് കയററുമതി രാജ്യമായ ഖത്തർ പുതിയ വാണിജ്യ റൂട്ടുകൾ തുറന്നു കൊണ്ടും ഗവണ്മെന്റിന്റെ പണം രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപിച്ചു കൊണ്ടും ഉൽപാദനത്തിന് പ്രദേശിക കമ്പനികൾക്ക് സഹായം നൽകിക്കൊണ്ടും പ്രതിസന്ധിയെ അതിജീവിച്ചു.

സെൻട്രൽ ബാങ്കിലെ ഖത്തറിന്റെ കരുതൽ ശേഖരം ( ഫോറിൻ റിസർവ്സ് ) 2.7 ബില്യന്‍ ഡോളറിൽ നിന്ന് 17 .7 ബില്യനിലേക്ക് വർദ്ധിച്ചതായി എച്ച്.എസ്.ബി.സി. ബാങ്കിന്റെ പ്രസ്താവന ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. വാണിജ്യ മിച്ചത്തിലെ (trade balance) അനുസ്യൂതമായ വളർച്ചയാണ് ഇതിനെ സഹായിച്ച ഘടകങ്ങളിൽ ഒന്ന്.


Sort by