5G നെറ്റ്‌വര്‍ക്ക് മത്സരത്തിൽ ഹുവായ് മുൻപന്തിയിൽ

ഈയുഗം ന്യൂസ് ബ്യൂറോ     February  26, 2018   Monday  

news



ഹുവായി ടെലകോം ഇതിനകം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമായി 25 ധാരണാപത്രങ്ങൾ ഒപ്പുവെച്ചതായാണ് അറിവ്.


ചൈനീസ് കമ്പനിയായ ഹുവായ് ടെക്നോളജീസ്, 5ജി നെറ്റ്‌വർക്കുൾക്കായി ആഗോളതലത്തിലുള്ള മത്സരത്തിൽ മുൻസ്ഥാനത്ത് എത്തുന്നതിനായി, യൂറോപ്പിലെയും ഏഷ്യയിലെയും വലിയ ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്ററുകളുമായുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കികൊണ്ടിരിക്കയാണ്.

ഹുവായ് സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന അമേരിക്കയുടെ ആരോപണത്തിന്നിടയിലാണ് ഈ സംഭവവികാസം.

ഹുവായ് ചൈനയിലെ വൻനിര കമ്പനികളിൽ ഒന്നാണ്. ചൈന ലോകത്തെ ഏറ്റവും വലിയ 5ജി മാർക്കറ്റ് ആയി മാറുമെന്നാണ് കണക്കുകൂട്ടൽ. സ്വകാര്യ കമ്പനിയായ ഹുവായ്, ചൈനയ്ക്കു പുറത്ത്‌ പല സ്ഥലങ്ങളിലും എറിക്സണ്‍, നോക്കിയ എന്നീ എതിരാളികളുമായി മത്സരിച്ച്, തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.

പരീക്ഷണ ഘട്ടത്തിലുള്ള 5ജി നെറ്റ്‌വർക്കുകൾ നിലവിലുള്ള 4ജി നെറ്റ്‌വർക്കുകളെക്കാൾ 50 മുതൽ 100 മടങ്ങ് വരെ വേഗത വാഗ്ദാനം ചെയ്യുന്നതിന് പുറമെ, നിരവധി വ്യവസായങ്ങൾക്ക് അത്യന്താപേക്ഷിതമായ അടിസ്ഥാനസൗകര്യ സേവനങ്ങൾ ഒരുക്കുന്നതിലും പ്രധാനമായൊരു പങ്ക് വഹിക്കും. 5ജി നെറ്റ്‌വർക്കുകൾ നിർമ്മിക്കാനുള്ള കരാറുകൾക്ക് ഇനിയും ഒരു വർഷംകൂടി കാക്കണമെങ്ങിലും, ഹുവായി ടെലകോം ഇതിനകം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമായി 25 ധാരണാപത്രങ്ങൾ ഒപ്പുവെച്ചതായാണ് അറിവ്.

ബ്രിട്ടന്‍റെ ബിടി, ബെൽ കാനഡ (ബിസിഇ), ഫ്രാൻസിന്‍റെ ഓറഞ്ച്, ജർമ്മനിയുടെ ഡച്ച് ടെലികോം, ആഗോള കമ്പനിയായ വൊഡാഫോൺ എന്നിവയായിട്ടാണ് ഹുവായ് ഒപ്പിട്ടിരിക്കുന്നത്. ധാരണാപത്രങ്ങളുടെ എണ്ണത്തിൽ സ്വീഡന്റെ എറിക്സണിനും(38) ഫിൻലാന്റിലെ നോക്കിയയും (31) ഹുവായക്ക് മുന്നിലാണ്.

പക്ഷെ ടെലികോം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരുമായുള്ള നിലവിലുള്ള ബന്ധങ്ങൾ ഹുവായക്ക് ഗുണംചെയ്യും. ആഗോളതലത്തിൽ 4ജി നെറ്റ്‌വർക്കുകളിൽ 537ൽ പകുതിയോളം ഹുവായ് വിതരണം ചെയ്തതാണ്; അതുപോലെ 4.5ജി നെറ്റ്‌വർക്കുകളിൽ 90 എണ്ണത്തിൽ 59 എണ്ണവും ഹുവായ് ലഭ്യമാക്കിയതാണ്.
,br> ലോകത്താകമാനം 2025 ആകുമ്പോഴേക്കും 1.2 ബില്യൻ ആളുകൾക്ക് 5ജി നെറ്റ്‌വർക്കുകൾ ലഭ്യമാവുമെന്നാണ് പ്രതീക്ഷ. അതിൽ മൂന്നിലൊന്ന് ചൈനയിൽ നിന്നായിരിക്കും.

എന്നിരുന്നാലും, കടമ്പകൾ ഏറെ ഉണ്ട് ഇനിയും കടക്കാൻ. ഹുവായ്, അതിന്‍റെ എതിരാളികളെ പോലെതന്നെ, 5ജി നെറ്റ്‌വർക്ക് ടെക്നോളജി വികസിപ്പിക്കുന്നതിനായി ശതകോടിക്കണക്കിനു ഡോളർ ഇതിനകം ചിലവഴിച്ചിട്ടുണ്ട്. എന്നാൽ ടെലികോം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർ എന്നാണ് ഈ പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കാൻ പോവുന്നതെന്ന് ഇനിയും ക്രത്യമായി അറിയില്ല.


Sort by