ഈയുഗം ന്യൂസ്
August  06, 2025   Wednesday   12:33:13pm

news



whatsapp

ദോഹ: അമേരിക്കയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിന് ഖത്തറിലെ ജനങ്ങൾക്ക് അമേരിക്കയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്യാൻ വിസക്ക് അപേക്ഷിക്കാമെന്ന് ദോഹയിലെ യുഎസ് എംബസി ഓർമ്മിപ്പിച്ചു.

ഖത്തരി പൗരന്മാർക്കും താമസക്കാർക്കും വിസയ്ക്ക് അപേക്ഷിക്കാം.

ഖത്തരി പൗരന്മാർ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെങ്കിലും ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷന് (ESTA) വഴി അപേക്ഷിക്കണമെന്ന് എംബസി നിർദ്ദേശിച്ചു.

താമസക്കാർ സാധാരണ വിസ അപേക്ഷാ പ്രക്രിയ പാലിക്കണം.

യുഎസ് വിസ ആവശ്യമുള്ളവർ നേരത്തെതന്നെ അപേക്ഷ സമർപ്പിക്കണമെന്ന് എംബസിയുടെ സന്ദേശം ഓർമിപ്പിക്കുന്നു. ഇത് കാലതാമസം ഒഴിവാക്കാൻ സഹായിക്കും.

2026 ലെ ഫിഫ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും, ഗണ്യമായ എണ്ണം മത്സരങ്ങൾ യുഎസിലാണ് നടക്കുന്നത്.

ലോകകപ്പ് മത്സരങ്ങൾ 2026 ജൂൺ 11 വ്യാഴാഴ്ച മെക്സിക്കോയിൽ ആരംഭിക്കും. വേൾഡ് കപ്പ് 26 ഫൈനൽ മത്സരം ഞായർ, 19 ജൂലൈ 2026 ന് ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കും.

Comments


Page 1 of 0