ഈയുഗം ന്യൂസ്
July 01, 2025 Tuesday 11:06:07am
ദോഹ: സ്റ്റോക്കുകൾ മുഴുവൻ വിറ്റുതീർന്നതിനെ തുടർന്ന് സൂഖ് വാഖിഫിലെ ബംഗ്ലാദേശി മാങ്കോ ഫെസ്റ്റിവൽ നേരത്തെ അവസാനിപ്പിച്ചു.
ദോഹയിലെ ബംഗ്ലാദേശ് എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച മാങ്കോ ഫെസ്റ്റിവൽ ജൂലൈ 1 വരെ നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്, എന്നാൽ ആദ്യ പതിപ്പിൽ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചതിനെത്തുടർന്ന് സ്റ്റോക്കുകൾ മുഴുവൻ വിറ്റുതീർന്നതായും ഫെസ്റ്റിവൽ നേരത്തെ അവസാനിപ്പിച്ചതായും സൂഖ് വാഖിഫ് മാനേജ്‌മെന്റ് ഇന്നലെ ട്വീറ്റ് ചെയ്തു..
"മാമ്പഴ സ്റ്റോക്കുകൾ എല്ലാം വിറ്റു തീർന്നതിനാൽ സൂഖ് വാഖിഫിലെ ബംഗ്ലാദേശി മാമ്പഴങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഹംബ പ്രദർശനം ഇപ്പോൾ അടച്ചിട്ടിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" സൂഖ് വാഖിഫ് എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ പറഞ്ഞു.