ശബ്ദത്തേക്കാൾ വേഗമുള്ള വിമാനം ചൈന വികസിപ്പിച്ചു

ഈയുഗം ന്യൂസ് ബ്യൂറോ     February  25, 2018   Sunday  

newsചൈനീസ് തലസ്ഥാനമായ ബീജിംഗിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ എത്താൻ 2 മണിക്കൂർ മതി.

whatsapp

ശബ്ദ സഞ്ചാരത്തേക്കാൾ അഞ്ചു മടങ്ങ്‌ വേഗമുള്ള, മണിക്കൂറിൽ 6,000 കി.മീറ്റർ പറക്കുന്ന വിമാനം വികസിപ്പിച്ചതായി ചൈനീസ് ശാസ്ത്രഞ്ജര്‍ അവകാശപ്പെട്ടു. അതായത് ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ എത്താൻ 2 മണിക്കൂർ മതി. ഇപ്പോൾ 13 1/2 മണിക്കൂർ വേണം ഇത്രയും ദൂരം താണ്ടാൻ.

ഇത് സംബന്ധിച്ച ഗവേഷണ റിപ്പോർട്ട് ഈ മാസത്തെ ഫിസിക്സ്, മെക്കനിക്സ് ആന്റ് ആസ്ട്രോണമി മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈപർസോണിക് വേഗതയിലാണ് ഈ വിമാനം പറക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ' കൂ കായ് പറഞ്ഞു. ഇതിന്റെ പരീക്ഷണ പറക്കൽ വിജയകരമായി നടന്നു. 8,600 കി.മീറ്ററായിരുന്നു വേഗത.

സൂപർസോണിക് വേഗതയിൽ പറക്കുന്ന കോൺകോഡ് വിമാനത്തിന്റെ വേഗം മണിക്കൂറിൽ 2,179 കി. മീറ്റർ ആണ്.

ഹൈപർ സോണിക യാത്ര എന്ന ആശയം താമസിയാതെ ശക്തി പ്രാപിച്ചു വരുമെന്നും യാഥാർഥ്യമാവുക തന്നെ ചെയ്യുമെന്നും അമേരിക്കയുടെബോയിംഗ് റിസർച്ച് ആന്റ് ടെക്നോളജിയുടെ സീനിയർ ഫെലോയും സീനിയർ സയൻറിസ്റ്റുമായ ഡോ. കെവിൻ ബോകട്ട് എൻ.ബി.സിയോട് പറഞ്ഞു. ലോക്ക് ഹീഡ് മാർട്ടിൻ കമ്പനിയുമായി തങ്ങൾ ഹൈപ്പർ സോണിക വാഹനം വികസിച്ചിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി '


Sort by