ഈയുഗം ന്യൂസ്
June  17, 2025   Tuesday   01:31:59pm

news



whatsapp

ദോഹ: ഇസ്രായേൽ-ഇറാൻ യുദ്ധം അതിരൂക്ഷമായി തുടരുന്നു. പരസ്പരം തിരിച്ചടിക്കുന്ന ഇരു രാജ്യങ്ങളും സമാധാന ചർച്ചകൾക്കായി ഇതുവരെ സന്നദ്ധത അറിയിച്ചിട്ടില്ല.

ഇന്ന് രാവിലെ ടെൽ അവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ചാരസംഘടനയായ മൊസാദ് ആസ്ഥാനം തകർത്തു. വാർത്ത അമേരിക്കൻ ചാനൽ ആയ സി എൻ എൻ സ്ഥിരീകരിച്ചു. നഗരത്തിൽ സ്ഫോടനം ഉണ്ടായതായും ആകാശത്തിൽ മുഴുവൻ പുക പടർന്നതായും അൽ ജസീറ റിപ്പോർട്ട് ചെയ്തു..

ഉഗ്ര പ്രഹര ശേഷിയുള്ള അത്യാധുനിക മിസൈലുകൾ ഇറാൻ ഉപയോഗിക്കാൻ തുടങ്ങിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ അവകാശപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്റെയും അത്യാധുനിക പാട്രിയോട്, താദ്, അയേൺ ഡോം വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ഇറാന്റെ ഹൈപ്പർസോണിക്, ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലുടനീളം ഇപ്പോൾ പതിക്കുന്നത്. .

ടെഹ്റാനിലെ ആശുപത്രികൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണത്തിലും മറ്റും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടു. ടെഹ്റാനിലെ ജനവാസ മേഖലകളിലാണ് ഇസ്രായേൽ യുദ്ധ വിമാനങ്ങൾ ബോംബുകൾ വർഷിക്കുന്നത്..

അതേസമയം, ഇറാനെ ആക്രമിക്കാൻ അമേരിക്ക ഇസ്രായേലുമായി ചേർന്നുവെന്ന ഇന്നലെ രാത്രിവന്ന റിപ്പോർട്ടുകൾ പരിഭ്രാന്തി പരത്തി. ഇസ്രായേലി മാധ്യമങ്ങളാണ് വാർത്ത നൽകിയത്. ടെഹ്റാനിലെ ജനങ്ങൾ ഉടൻ നഗരം വിട്ടുപോകണമെന്ന് ഇറാൻ സമയം രാവിലെ മൂന്നു മണിക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തതും പരിഭ്രാന്തി സൃഷ്ട്ടിച്ചു. എന്നാൽ തൽക്കാലം യുദ്ധത്തിൽ പങ്കാളികളാകാൻ ഉദ്ദേശിക്കുന്നില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് പിന്നീട് അമേരിക്കൻ ഔദോഗിക വൃത്തങ്ങൾ അറിയിച്ചു. .

അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും'മേഖലയിലേക്ക് ഒഴുകുകയാണ്. .

അമേരിക്ക നേരിട്ട് ആക്രമണങ്ങളിൽ പങ്കാളിയായാൽ, ഗൾഫ് മേഖലയിൽ നിന്നുള്ള മുഴുവൻ എണ്ണയും ഗ്യാസും പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് ഒഴുകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉടൻ അടച്ചിടും. ഇത് ആഗോള ഊർജ്ജ വിലയിൽ അഭൂതപൂർവമായ വർദ്ധനവിന് കാരണമാകുകയും ഗൾഫ് രാജ്യങ്ങളെ നേരിട്ട് ബാധിക്കുകയും ചെയ്യും. ദുബായിൽ നിന്നും മറ്റ് വിമാനത്താവളങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകളെ ഇതിനകം തന്നെ യുദ്ധം ബാധിച്ചിട്ടുണ്ട്..

ഗൾഫ് മേഖലയിലെ അമേരിക്കൻ വ്യോമതാവളങ്ങളും ഇറാൻ ആക്രമിക്കാൻ സാധ്യതയുണ്ട്. ഇറാനിൽ നിന്ന് ഒരു മിസൈൽ മാത്രം മതി ഗൾഫ് മേഖലയിൽ മുഴുവൻ പരിഭ്രാന്തി പരത്താൻ. ഇറാൻ ഭരണകൂടവുമായി അടുത്തബന്ധമുള്ള ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി പ്രൊഫസർ മുഹമ്മദ് മാറാൻഡി ഇതുസംബന്ധിച്ച സൂചനകൾ ഇന്നലെ രാത്രിയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു..

അമേരിക്കയും ഇസ്രായേലും ആഗ്രഹിക്കുന്നത് ഇറാന്റെ പൂർണമായ കീഴടങ്ങലും അവരുടെ എല്ലാ നിബന്ധനകളും നിരുപാധികമായി അംഗീകരിക്കലുമാണ്. ഒരിക്കലും കീഴടങ്ങില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു..

ചൈന തങ്ങളുടെ എല്ലാ പൗരന്മാരോടും ഇസ്രായേൽ വിടാൻ ആവശ്യപ്പെട്ടു..

യുദ്ധത്തിൽ ഇസ്രായേലിന് കനത്ത നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് തുടർന്നാൽ, തങ്ങളുടെ സഖ്യകക്ഷിയെ രക്ഷിക്കാൻ അമേരിക്ക യുദ്ധത്തിൽ ചേരാൻ നിർബന്ധിതരാകും.

Comments


   ദൈവം ഇറാന്റെ രൂപത്തിൽ ഇടപെടുന്നു.. നശിക്കട്ടെ ഭീകര ജൂത രാജ്യം

Page 1 of 1