ഈയുഗം ന്യൂസ്
June  08, 2025   Sunday   04:30:19pm

news



whatsapp

ദോഹ: സൂഖ് വാഖിഫിൽ വീണ്ടും ഇന്ത്യൻ മാമ്പഴ ഉത്സവം.

ഇന്ത്യൻ മാമ്പഴങ്ങൾക്കും അവയുടെ ഉൽപ്പന്നങ്ങൾക്കുമായി ഇന്ത്യൻ എംബസിയുമായി സഹകരിച്ച് പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെ സെലിബ്രേഷൻസ് കമ്മിറ്റി ഹംബ മാൻഗോ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു..

2025 ജൂൺ 12 മുതൽ 21 വരെ സൂഖ് വാഖിഫിന്റെ കിഴക്കൻ സ്ക്വയറിലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ നടക്കുക..

വലിയ ജനപങ്കാളിത്തം ആകർഷിച്ച കഴിഞ്ഞ വർഷം നടന്ന ആദ്യ എഡിഷന്റെ വലിയ വിജയത്തെ തുടർന്നാണ് ഈ വർഷത്തെ ഫെസ്റ്റിവൽ. ഫെസ്റ്റിവലിനായി വിമാനമാർഗ്ഗം ഏറ്റവും മികച്ച ഇന്ത്യൻ മാമ്പഴങ്ങളുടെ ഒരു ശേഖരം കൊണ്ടുവരുമെന്നും നിരവധി തദ്ദേശീയ, ഇന്ത്യൻ കമ്പനികൾ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു..

പ്രദർശനം എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്കായി തുറന്നിരിക്കും, പൊതു അവധി ദിവസങ്ങളിൽ രാത്രി 10 വരെ ഒരു മണിക്കൂർ കൂടി ദീർഘിപ്പിക്കും..

“രണ്ടാമത് ഹംബ മാൻഗോ പ്രദർശനം ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്, ജൂൺ 12 മുതൽ 21 വരെ പത്ത് ദിവസം നീണ്ടുനിൽക്കും. ഇന്ത്യയിൽ നിന്ന് ദിവസവും എത്തിക്കുന്ന മാമ്പഴങ്ങളുടെ ഗുണനിലവാരം നിലനിർത്തുന്നതിനായി പ്രദർശന വേദിയിൽ എയർ കണ്ടീഷനിംഗ് സജ്ജീകരിച്ചിട്ടുണ്ട്," പ്രദർശനത്തിന്റെ ജനറൽ സൂപ്പർവൈസർ ഖാലിദ് സെയ്ഫ് അൽ-സുവൈദി പറഞ്ഞു..

മാമ്പഴത്തിന് പുറമേ, മധുരപലഹാരങ്ങൾ, അച്ചാറുകൾ, ജ്യൂസുകൾ, മാമ്പഴം കൊണ്ടുണ്ടാക്കുന്ന സൈഡ് ഡിഷുകൾ തുടങ്ങി നിരവധി അനുബന്ധ ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കും.

Comments


Page 1 of 0