ഈയുഗം ന്യൂസ്
June 04, 2025 Wednesday 09:37:25pm
ദോഹ: ഈദ് അൽ അദ്ഹ നമസ്കാരം പുലർച്ചെ 4:58 ന് നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
ഈദ് നമസ്കാരത്തിന് മുന്നോടിയായി രാജ്യത്തുടനീളം 710 പ്രാർത്ഥനാ സ്ഥലങ്ങളും പള്ളികളും വിശ്വാസികൾക്കായി ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ജൂൺ 6 വെള്ളിയാഴ്ച ഖത്തർ ഈദ് അൽ അദ്ഹ ആഘോഷിക്കും, ജൂൺ 5 വ്യാഴാഴ്ചയായിരിക്കും അറഫാ ദിനം.