ഈയുഗം ന്യൂസ്
June  01, 2025   Sunday   12:04:23pm

news



whatsapp

ദോഹ: മിനാ ഡിസ്ട്രിക്ടിലെ കടൽത്തീരത്തും നടപ്പാതയിലും ഓപ്പൺ എയർ കൂളിംഗ് സംവിധാനം സ്ഥാപിക്കുമെന്ന് ഓൾഡ് ദോഹ പോർട്ട് അധികൃതർ അറിയിച്ചു.

ഖത്തറിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി പഴയ ദോഹ തുറമുഖത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ പണി 2025 ജൂണിൽ ആരംഭിച്ച് ഉടൻ പൂർത്തിയാകും.

മിന ഡിസ്ട്രിക്റ്റ് പ്രൊമെനേഡിന്റെ മുഴുവൻ നീളത്തിലും കൂളിംഗ് സിസ്റ്റം നടപ്പിലാക്കും. 530 മീറ്ററിലധികം കാൽനട നടപ്പാതകൾ, റീട്ടെയിൽ കടകൾ, ഔട്ട്ഡോർ ഡൈനിംഗ് ടെറസുകൾ എന്നിവക്കും വേനൽക്കാലത്ത് സന്ദർശകർക്ക് മുഴുവനും ഈ കൂളിംഗ് ഉപകാരപ്പെടുമെന്നും അധികൃതർ പറഞ്ഞു.

"പഴയ ദോഹ തുറമുഖത്തെ വർഷം മുഴുവനും സന്ദർശിക്കാവുന്ന ഒരു സ്ഥലമാക്കി മാറ്റാനുള്ള ഞങ്ങളുടെ പദ്ധതിയിലെ ഒരു നാഴികക്കല്ലാണ് ഈ കൂളിംഗ് പദ്ധതി," ഓൾഡ് ദോഹ തുറമുഖത്തിന്റെ സിഇഒ എഞ്ചിനീയറായ മുഹമ്മദ് അബ്ദുള്ള അൽ മുല്ല പറഞ്ഞു.

Comments


Page 1 of 0