ഈയുഗം ന്യൂസ്
May  29, 2025   Thursday   04:00:02pm

news



whatsapp

ദോഹ: വേനൽചൂട് കാരണം 2025 ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ (രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3:30 വരെ) മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ചുള്ള ഡെലിവറി സംവിധാനങ്ങൾ നിർത്തിവയ്ക്കുമെന്ന് തൊഴിൽ മന്ത്രാലയം (MoL) അറിയിച്ചു.

ചൂട് മൂലമുള്ള അപകടസാധ്യതകളിൽ നിന്നും ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ഡെലിവറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഈ പ്രഖ്യാപനമെന്ന് മന്ത്രാലയം അറിയിച്ചു.

ഈ നിയമം അനുസരിച്ച് ഡെലിവറി കമ്പനികൾക്ക് പകൽ സമയത്ത് രാവിലെ 10 മുതൽ വൈകുന്നേരം 3:30 വരെ കാറുകൾ ഉപയോഗിച്ച് മാത്രമേ സർവീസ് നടത്താൻ അനുവാദമുള്ളൂ.

വേനൽചൂട് മൂലം ഡെലിവറി തൊഴിലാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഉപഭോക്താക്കൾ മനസ്സിലാക്കണമെന്നും ഓർഡറുകൾ സമർപ്പിക്കുമ്പോൾ ക്ഷമ പാലിക്കാനും ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

Comments


Page 1 of 0