ഈയുഗം ന്യൂസ്
April 30, 2025 Wednesday 08:42:25pm
ദോഹ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിൽ ഖത്തർ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും നല്ല അയൽപക്ക രാജ്യങ്ങളായി നിലനിൽക്കണമെന്നും ബുദ്ധിപരമായി, നയതന്ത്ര മാർഗങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എല്ലാ ശ്രമങ്ങൾക്കും ഖത്തർ പൂർണ പിന്തുണ നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക, അന്തർദേശീയ പ്രതിസന്ധികളും സംഘർഷങ്ങളും പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ചർച്ചകളാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും സംഘർഷം ഒഴിവാക്കണമെന്നും തർക്കങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര മാർഗങ്ങൾ തേടണമെന്നും സൗദി വിദേശകാര്യ മന്ത്രാലയവും ബുധനാഴ്ച ആവശ്യപ്പെട്ടു.