ഈയുഗം ന്യൂസ്
April 13, 2025 Sunday 07:48:08pm
ദോഹ: പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ മുൻ സീറ്റുകളിൽ ഇരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകിയത്.
ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 55 ലെ ഖണ്ഡിക നമ്പർ (3) പ്രകാരം: "പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരു മോട്ടോർ വാഹനത്തിന്റെ മുൻ സീറ്റുകളിൽ ഇരിക്കുന്നത് നിരോധിച്ചിരിക്കുന്നു." കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണിത്.
നിയമം ലംഘിക്കുന്നവർക്ക് ഒരാഴ്ച മുതൽ ഒരു വർഷം വരെ തടവും മൂവായിരം മുതൽ പതിനായിരം റിയാൽ വരെ പിഴയും അല്ലെങ്കിൽ ഇവ രണ്ടിൽ ഒന്ന് ശിക്ഷയായി ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.