ഈയുഗം ന്യൂസ്
April 06, 2025 Sunday 06:04:09pm
ദോഹ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2025 ലെ ലോക ശതകോടീശ്വരന്മാരുടെ (ബില്യണയർ) പട്ടിക ഫോർബ്‌സ് മാഗസിൻ പുറത്തിറക്കി.
ആഗോളതലത്തിൽ 3,028 ശതകോടീശ്വരന്മാരാണ് പട്ടികയിൽ ഉള്ളത്. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് 1987 ൽ പട്ടിക ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരാണ് ഇത്.
ഖത്തറിൽ നിന്ന് രണ്ട് പേർ ലിസ്റ്റിൽ ഇടംപിടിച്ചു എന്നത് ശ്രദ്ധേയമാണ് -- മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽ താനി, ഖത്തരി ബിസിനസ്‌മെൻ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനി.
3.9 ബില്യൺ ഡോളർ ആസ്തിയുമായി ഷെയ്ഖ് ഹമദ് ബിൻ ജാസിം അൽ താനി അറബികളിൽ എട്ടാം സ്ഥാനത്തും ആഗോളതലത്തിൽ പട്ടികയിൽ 929-ാം സ്ഥാനത്തും എത്തി. 1.9 ബില്യൺ ഡോളർ ആസ്തിയുള്ള ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനി ആഗോളതലത്തിൽ 1,850-ാം സ്ഥാനം നേടി.
902 ശതകോടീശ്വരന്മാരുമായി അമേരിക്കയാണ് പട്ടികയിൽ മുന്നിൽ, തൊട്ടുപിന്നിൽ ചൈനയും (516) മൂന്നാമത് ഇന്ത്യയും (205) ആണ്.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 15 ശതകോടീശ്വരന്മാരുമായി സൗദി അറേബ്യ വീണ്ടും പട്ടികയിൽ ഇടം നേടി. അവരിൽ 14 പേർ പുതുമുഖങ്ങളാണ്.
ഏറ്റവും സമ്പന്നരായ മൂന്ന് വ്യക്തികൾ ഇവരാണ്: എലോൺ മസ്‌ക് ($342 ബില്യൺ); മാർക്ക് സക്കർബർഗ്, മെറ്റാ സ്ഥാപകൻ ($216 ബില്യൺ); ജെഫ് ബെസോസ്, ആമസോൺ ഉടമ ($215 ബില്യൺ).
മുകേഷ് അംബാനി 18 ഉം ഗൗതം അദാനി 28 ഉം സ്ഥാനത്താണ്.