ഈയുഗം ന്യൂസ്
April  03, 2025   Thursday   05:49:12pm

news



whatsapp

ദോഹ: ഇറാനെതിരായ യുഎസ് ആക്രമണത്തിന് വ്യോമതാവളങ്ങൾ നൽകാൻ സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങൾ വിസമ്മതിച്ചതായി ചില അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവവികാസം.

ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് പരസ്യമായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ, യെമനിൽ ഇറാനിയൻ പിന്തുണയുള്ള ഹൂത്തികൾക്കെതിരായ അമേരിക്കൻ ആക്രമണം ശക്തമാക്കി. ചെങ്കടലിലെ ഹൂത്തികളുടെ ഉപരോധത്തിന് ഇറാനാണ് ഉത്തരവാദിയെന്ന് യുഎസ് പ്രസ്താവിച്ചു.

മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണങ്ങൾ ഇറാനെതിരെ ഉണ്ടാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.

ഇറാനെ ആക്രമിക്കാൻ തീരുമാനിച്ചാൽ അമേരിക്കയെ പിന്തുണയ്ക്കില്ലെന്ന് ഗൾഫ് രാജ്യങ്ങളും ചില മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ഇറാനെയും അറിയിച്ചിരുന്നു.

ഇറാനെതിരെ തങ്ങളുടെ വ്യോമതാവളം ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് മാത്രമല്ല, യുദ്ധ വിമാനങ്ങളിൽ ഇന്ധനം നിറക്കാൻ അനുവദിക്കുന്നതടക്കമുള്ള ഒരു തരത്തിലുള്ള പിന്തുണയും നൽകില്ലെന്നും സൗദി അറേബ്യയും കുവൈത്തും ഇറാനെ അറിയിച്ചിട്ടുണ്ട്.

Comments


Page 1 of 0