ഈയുഗം ന്യൂസ്
March 29, 2025 Saturday 07:02:54pm
ദോഹ: ശവ്വാൽ മാസപ്പിറവി ഇന്ന് രാത്രി ദൃശ്യമായതായും 2025 മാർച്ച് 30 ഞായറാഴ്ച ഖത്തറിൽ ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസമാണെന്നും എൻഡോവ്‌മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി അറിയിച്ചു.
ഖത്തർ ടെലിവിഷനിലാണ് ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കായി രാജ്യത്തുടനീളമുള്ള 690 പള്ളികളും തുറന്ന സ്ഥലങ്ങളും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.
പെരുന്നാൾ നമസ്ക്കാരം രാവിലെ 5:43 ന് നടക്കും.