ഈയുഗം ന്യൂസ്
March 25, 2025 Tuesday 08:33:39pm
ദോഹ: രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കുമുള്ള ഈദ് അൽ ഫിത്തർ അവധി അമീരി ദിവാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അവധി ദിനങ്ങൾ 2025 മാർച്ച് 30 ഞായറാഴ്ച ആരംഭിച്ച് 2025 ഏപ്രിൽ 7 തിങ്കളാഴ്ച വരെ തുടരും. ജീവനക്കാർ 2025 ഏപ്രിൽ 8 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.
ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള അവധി ദിവസങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ (ക്യുസിബി) പ്രഖ്യാപിക്കും.