// // // */
ഈയുഗം ന്യൂസ്
February 06, 2025 Thursday 12:23:54am
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി കോൺസുലർ സേവനങ്ങൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ പദ്ധതിയിടുന്നു.
ഇതിനായി പ്രൊപോസൽ നൽകാൻ പരിചയസമ്പന്നരും യോഗ്യതയുമുള്ള സ്വകാര്യ ഏജൻസികളെ ക്ഷണിച്ചുകൊണ്ട് ഖത്തറിലെ ഇന്ത്യൻ എംബസി വ്യാഴാഴ്ച ട്വിറ്ററിൽ സന്ദേശം പോസ്റ്റ് ചെയ്തു.
പാസ്‌പോർട്ട്, വിസ, വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ഈ ഏജൻസികളെ ഏൽപ്പിക്കും.
ഔദ്യോഗിക പ്രസ്താവന പ്രകാരം, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് അവശ്യ സേവനങ്ങൾ എത്തിക്കുന്നതിൽ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് ഔട്ട്‌സോഴ്‌സിംഗ് സംരംഭം ലക്ഷ്യമിടുന്നത്.
കോൺസുലർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പ്രൊഫഷണൽ ഏജൻസിക്ക് ഈ സേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നതായി ഖത്തറിലെ ന്യൂസ് ട്രെയിൽ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ അംബാസിഡർ ശ്രീ വിപുൽ പറഞ്ഞിരുന്നു.