// // // */ E-yugam


ഈയുഗം ന്യൂസ്
January  30, 2025   Thursday   06:47:38pm

news



whatsapp

ദോഹ: ഖത്തറിലെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം, സേവന പ്രശ്‌നങ്ങൾ, സംശയാസ്പദമായ വിലനിർണ്ണയം എന്നിവ സംബന്ധിച്ച് പരാതികൾ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ നേരിട്ട് നൽകാമെന്ന്‌ മന്ത്രാലയം അറിയിച്ചു.

ഉപഭോക്തൃ സംരക്ഷണത്തിനും പ്രാദേശിക വിപണിയിൽ ഗുണനിലവാരം നിലനിർത്തുന്നതിനും വേണ്ടിയാണ് പുതിയ സേവനം.

പരാതി സമർപ്പിക്കാൻ, ഉപയോക്താക്കൾ "Popular Services" മെനുവിൽ നിന്ന് "Complaints Service" തിരഞ്ഞെടുക്കുക, കംപ്ലയിന്റ് സെർവിസിന് കീഴിൽ താഴെപ്പറയുന്ന സെക്ഷൻ തിരഞ്ഞെടുക്കുക:

വിലനിർണ്ണയവും വിൽപ്പനയും (Pricing and Sales)
ഉൽപ്പന്നവും സേവനവും (Product and Service)
പരസ്യവും വിവരവും (Advertising and Information)
ഇൻവോയ്‌സും പേയ്‌മെൻ്റും (Invoice and Payment)
ലൈസൻസിംഗ് (Licensing and Compliance)
ആരോഗ്യം, സുരക്ഷ, പൊതു ക്രമം Health (Safety and Public Order)

ഉപഭോക്താക്കൾക്ക് പരാതികളുടെ വിശദാംശങ്ങൾ നൽകാൻ ഓരോ സെക്ഷന് താഴെയും ഉപ-ഓപ്‌ഷനുകൾ നൽകിയിരിക്കുന്നു,

പരാതി പൂർത്തിയാക്കാൻ ഉപഭോക്താക്കൾ അവരുടെ പേര്, ക്യുഐഡി നമ്പർ, സ്ഥാപനത്തിൻ്റെ പേരും സ്ഥലവും ഒപ്പം ഒരു ചിത്രവും നൽകണം.

വേഗത്തിലും സൗകര്യപ്രദമായും പരാതികൾ നൽകാൻ ഉപഭോക്താക്കൾക്ക് അവസരം നൽകി വിപണിയിൽ ഗുണനിലവാരവും ഉപഭോക്തൃ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള വാണിജ്യ മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ഭാഗമായാണ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തത്.

Comments


Page 1 of 0