// // // */ E-yugam


ഈയുഗം ന്യൂസ്
January  26, 2025   Sunday   12:33:32am

news



whatsapp

ദോഹ: ഖവാലിയും ഗസലും കോർത്തിണക്കി ക്യൂ മലയാളം യൂണിപാർട്ട് വഹീ ആസ്മാൻ വഹീ സമീൻ എന്ന പേരിൽ സംഗീതസായാഹ്നം സംഘടിപ്പിച്ചു.

പേര് സൂചിപ്പിക്കും പോലെ ആകാശത്തിനും ഭൂമിക്കും ഇടയിൽ അതിരുകൾക്കതീതമായി മനുഷ്യനെ കൂട്ടിയിണക്കുന്ന സംഗീതത്തിന്റെ മാസ്മരികത ഒരുക്കാൻ വേദി ഉണർന്നത് ഭവപദം നാട്യ സംഘത്തിന്റെ സൂഫി കഥക് നൃത്തത്തോടെയായിരുന്നു.

ഗസൽ, ഖവാലി വിരുന്നിന് അൽ സാബിത്ത്, ഫർസാന, ഫായിസ് എന്നീ മലയാളി ഗസൽ ഗായകർക്കൊപ്പം പാകിസ്ഥാൻ ഗായകരായ തൻവീർ ഖാൻ, റാസ ഹുസൈൻ, അക്ബർഖാൻ, ഗുലാം ഹുസൈൻ എന്നിവരും നേപ്പാളി കലാകാരന്മാരായ സന്തോഷ്‌ ബിശ്വകർമ്മ, ജിതേന്ദ്ര പാസ്വാൻ എന്നിവരും നേതൃത്വം നൽകി.

ഐഡിയൽ സ്കൂളിലെ അൽ ഖമർ ഹാളിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് സംഗീതാസ്വാദകർ കാണികളായി.

ക്യൂമലയാളം വേദികളിൽ നിറസാന്നിധ്യമായിരുന്ന ഗായത്രിക്ക് സോങ് റൈറ്റർ/കമ്പോസർ കാറ്റഗറിയിൽ 2025 ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട സന്തോഷം ഗായത്രിയുടെ അഭാവത്തിൽ ക്യൂ മലയാളം മുൻ പ്രസിഡന്റ് ബദറുദ്ദീൻ മുൻ സെക്രട്ടറി ശ്രീകല പ്രകാശൻ എന്നിവർ ചേർന്ന് പിതാവ് കരുണിനും ബിന്ദു കരുണിനും കൂടി ഉപഹാരം നൽകി ആദരിച്ചു.

ക്യൂ മലയാളം സെക്രട്ടറി മുർഷിദ് മുഹമ്മദ് സ്വാഗതവും പ്രസിഡന്റ് നവാസ് മുക്രിയകത്ത് അധ്യക്ഷനായും നടന്ന പരിപാടിയിൽ പ്രോഗ്രാം കൺവീനർ ഇക്‌ബാൽ കലാകാരന്മാരെ പരിചയപ്പെടുത്തി. റേഡിയോ സുനോക്കൊപ്പം അവതാരകരായി അരുൺ, ശ്രീകല എന്നിവരും പങ്കു ചേർന്നു.

പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ യൂണിപ്പാർട്, മെയിൻ സ്പോൺസർമാരായി ക്യാനോപ്പസ് സ്റ്റാർ, ഹീരാ ഇൻഡസ്ട്രീസ്. അസോസിയേറ്റ് സ്പോൺസർ സംസം മന്ദി റെസ്റ്റോറന്റ്, സപ്പോർട്ടിങ് സ്പോൺസർസ്മാരായി AccPRO Techno business consultants, Yokohama, QPAC, AMIS, Highrev Auto Services, KIG International, Unique Real Estate Group, Express Car Services Co. Gmark Middle East, Bisoz Queen of beauty, Taj biriyani Restaurant, Qatarat Water. റേഡിയോ പാർട്ണർ റേഡിയോ സുനോ, ഇവന്റ് പാർട്ണർ Laza Events മീഡിയ പാർട്ണർസ് Oxygen Productions, HTGMedia, ABJAR sign & Décor എന്നിവരായിരുന്നു.

news

Comments


Page 1 of 0