// // // */
ഈയുഗം ന്യൂസ്
January 22, 2025 Wednesday 12:47:41am
ദോഹ: വൺ ടു വൺ മീഡിയയിലൂടെ റിലീസ് ചെയ്ത 'പടിവാതിലിൽ' ഗാനം രണ്ടു ദിവസത്തിനകം തരംഗമായി മാറുന്നു.
മനസിൽ ഒരു നൊമ്പരം ഉണർത്തുന്ന പടിവാതിലിൽ ഇതിനോടകം ലക്ഷങ്ങൾ ആണ് കണ്ടു തീർത്തത്. ഗാനത്തിന്റെ രചന ഫൈസൽ അരിക്കാട്ടയിൽ ആണ് നിർവഹിചിട്ടുള്ളത്. സംഗീതം ലത്തീഫ് മാഹി. ദോഹക്കും ജിസിസിക്കും ഏറെ സുപരിചിതനായ റിയാസ് കരിയാട് ആണ് ഗാനം ആലപിച്ചിട്ടുള്ളത് . വരികളും സംഗീതവും ആലാപനവും ഏറ്റവും ഹൃദ്യമായ രീതിയിൽ കോർത്തിണക്കിയ ഈ മ്യൂസിക്കൽ സ്റ്റോറി സംവിധാനം ചെയ്തിട്ടുള്ളത് ഫർഹാസ് മുഹമ്മദ് ആണ്.
ദ്ര്യശ്യ മികവിൽ സാന്നിധ്യം ഉറപ്പു വരുത്തിയ FFM ഫിറോസ് ഓക്സിജൻ പ്രൊഡക്ഷൻ ആണ് പടിവാതിലിന്റെ DOP നിർവഹിചിട്ടുള്ളൂത്.
ഷെമീൽ AJ ആണ് ടെക്നിക്കൽ ഹെഡ്. ജിജേഷ് കോട്ടക്കൽ ,ബിന്ദു കരുൺ എന്നവർ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറും അസിസ്റ്റന്റ് ഡയറ്കടരും ആണ്.
ദോഹയുടെ ബേസ്ഡ് ആക്ടർ അവാർഡ് നേടിയ ഫിറോഷ് മൂപ്പന്റെ അഭിനയം . അൽത്താഫ് ഹാജ , ഒമർ ,കൃഷ്ണപ്രസാദ് , ശ്രീനാ മഹേഷ് , ആതിര തങ്കം ,ലത്തീഫ് വടക്കേകാട് , അനീസ് വടകര ഒപ്പം ഏതാനും താരങ്ങൾ അണിനിറന്ന പടിവാതിലിന്റെ കോറസ്സ് പാടിയിട്ടുള്ളത് റഷാദ് ഖുറൈഷിയും അക്ബർ ചാവക്കാടുമാണ്.