// // // */
ഈയുഗം ന്യൂസ്
January 21, 2025 Tuesday 01:10:34am
കൊച്ചി: ദോഹയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനത്തിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞ് നാട്ടിൽ ആശുപത്രിയിൽ മരണപ്പെട്ടതായി പോലീസ് അറിയിച്ചു.
അമ്മയ്‌ക്കൊപ്പം നാട്ടിലേക്ക് പോയ മലപ്പുറം സ്വദേശികളുടെ മകൻ ഫെസിൻ അഹമ്മദാണ് മരണപ്പെട്ടതെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വിമാനത്തിനുള്ളിൽ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതായും വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മാസം തികയാതെ ജനിച്ച കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും കൂടുതൽ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവന്നതാണെന്നും പോലീസ് പറഞ്ഞു.