// // // */
ഈയുഗം ന്യൂസ്
January 18, 2025 Saturday 01:01:55pm
ദോഹ: സീലൈൻ ഏരിയയിൽ മോട്ടോർഹോം ഉടമകൾക്കായി ഒരു പുതിയ ബീച്ച് തുറക്കുമെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC) അറിയിച്ചു.
ഇക്കോടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പദ്ധതിയെന്നും
ബീച്ചിൽ വൈദ്യുതി, വെള്ളം, മലിനജലം, ലൈറ്റിംഗ്, മറ്റു സേവനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഓരോ മോട്ടോർഹോം ഉടമയ്ക്കും രണ്ട് രാത്രികൾ താമസിക്കാനുള്ള അവസരം നൽകും. ഇതിന് അനുയോജ്യമായ സൗകര്യങ്ങൾ മന്ത്രാലയം ഒരുക്കും.
അടുത്ത ഏപ്രിലിൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
സുഖകരവും അനുയോജ്യവുമായ അന്തരീക്ഷത്തിൽ മനോഹരമായ പ്രകൃതി ആസ്വദിക്കാനുള്ള അവസരമാണ് പദ്ധതി നൽകുന്നത്.
മോട്ടോർഹോം ഉടമകളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചതെന്ന് മന്ത്രാലയത്തിലെ പ്രകൃതി സംരക്ഷണ വകുപ്പ് ഡയറക്ടർ സാലിഹ് അൽ കുവാരി പറഞ്ഞു.
ഭാവിയിൽ കൂടുതൽ ബീച്ച് ലൊക്കേഷനുകൾ ഉൾപ്പെടുത്തി പദ്ധതിയുടെ വ്യാപ്തി വിപുലീകരിക്കാൻ മന്ത്രാലയം ഉദ്ദേശിക്കുന്നതായി അൽ കുവാരി സ്ഥിരീകരിച്ചു.
നിരവധി "മോട്ടോർ ഹോം" ഉടമകൾ ഈ സംരംഭത്തെ അഭിനന്ദിച്ചു