ഖത്തർ എയർവേഴ്സ് ഇന്ത്യയിൽ വിമാനക്കമ്പനി തുടങ്ങും

ഈയുഗം ന്യൂസ് ബ്യൂറോ     February  22, 2018   Thursday  

newsചുരുങ്ങിയത് 100 വിമാനങ്ങൾ കമ്പനി ഓപറേറ്റ് ചെയ്യും എന്ന് അൽബാകർ അറിയിച്ചു.


ഇന്ത്യയിൽ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിയുമായി ഖത്തർ എയർവേഴ്സ് മുന്നോട്ടു പോവുകയാണെന്ന് അതിന്റെ ചീഫ് എക്സിക്യുട്ടീവ് അക്ബർ അൽ ബാക്കറിനെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഏത് തരത്തിലുള്ള വിമാനങ്ങളാണ് ഉണ്ടാവുക എന്ന് വ്യക്തമാക്കിയില്ലെങ്കിലും ചുരുങ്ങിയത് 100 വിമാനങ്ങൾ കമ്പനി ഓപറേറ്റ് ചെയ്യും എന്ന് അൽബാകർ അറിയിച്ചു.

ഖത്തർ എയർവേഴ്സിന്റെ വികസനം ഇന്ത്യയിലേക്ക് വ്യാപിക്കാനുള്ള പദ്ധതി കഴിഞ്ഞ വർഷം മാർച്ചിലാണ് അൽ ബാകർ ആദ്യമായി പ്രഖ്യാപിച്ചത്. ഫ്രാൻസിലെ ടൗലൂസിൽ ചൊവ്വാഴ്ച ഒരു പത്ര സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് ആവർത്തിച്ചത് എന്ന് റിപോർട്ട് പറയുന്നു.

ഒരു വൻകിട സാമ്പത്തിക ശക്തിയായി ഉയർന്ന് വരുന്ന ഇന്ത്യയിലേക്ക് ഫ്ളയ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ഡിസമ്പറിൽ ഖത്തർ എയർവേഴ്സ് പറഞ്ഞിരുന്നു.


Sort by