// // // */ E-yugam


ഈയുഗം ന്യൂസ്
January  14, 2025   Tuesday   05:53:58pm

news



whatsapp

ദോഹ: ഖത്തർ നാഷണൽ സ്പോർട്സ് ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഖത്തർ ഇൻകാസ് പാലക്കാട് ജില്ല കമ്മിറ്റി ഫെബ്രുവരി 21 ന് ’സ്മാഷ് ഫിയസ്റ്റ 2025’ എന്ന പേരിൽ ബാഡ്മിന്റൺ ചാംപ്യൻഷിപ് സംഘടിപ്പിക്കും.

ക്യാംബ്രിഡ്ജ് ആൽഫ സ്കൂളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയികൾക്ക് ക്യാഷ് പ്രൈസുകൾ അടക്കം നിരവധി സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു.

വിജയികൾക്കും റണ്ണറപ്പുകൾക്കും ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും. വിജയികൾക്ക്: 1001 റിയാലും റണ്ണറപ്പുകൾക്ക് 501 റിയാലും കൂടുതൽ പോയിന്റ് നേടുന്ന ക്ലബിന് പ്രത്യേക ട്രോഫിയും നൽകും.

മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എല്ലാവരെയും കംബ്രിഡ്ജ് ആൽഫ സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ രെജിസ്ട്രേഷനായി വിളിക്കേണ്ട നമ്പർ: 7006 3843; 3304 1600; 3330 9332

news

Comments


Page 1 of 0