// // // */
ഈയുഗം ന്യൂസ്
December 11, 2024 Wednesday 07:16:13pm
റിയാദ്: 2034ലെ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
200-ലധികം ഫിഫ അംഗ ഫെഡറേഷനുകളുടെ കരഘോഷത്തോടെയാണ് സൗദിയുടെ ബിഡ് അംഗീകരിച്ചത്. ഫിഫയുടെ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ ഇന്ന് സൂറിച്ചിൽ സംഘടിപ്പിച്ച ഓൺലൈൻ മീറ്റിംഗിലാണ് അംഗങ്ങൾ സൗദിയെ തിരഞ്ഞെടുത്തത്.
48 ടീമുകൾ പങ്കെടുക്കുന്ന ഒരു ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ആവശ്യമായ 11 പുതിയ സ്റ്റേഡിയങ്ങൾ അടക്കം നിർമിക്കുന്ന ഒരു ബൃഹത്തായ നിർമ്മാണ പദ്ധതിക്ക് സൗദി തുടക്കം കുറിക്കും.
സൗദിയിലെ അഞ്ച് നഗരങ്ങളിലായാണ് ടൂർണമെൻ്റ് അരങ്ങേറുക. റിയാദിൽ എട്ട് സ്റ്റേഡിയങ്ങളുണ്ടാകും.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ടൂർണമെൻ്റ് നടക്കാനാണ് സാധ്യത.