// // // */
ഈയുഗം ന്യൂസ്
November 30, 2024 Saturday 07:21:53pm
ദോഹ: അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അറബ് ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് ഗവൺമെൻ്റ് ആപ്പിനുള്ള എക്സലൻസ് അവാർഡ് ഖത്തറിലെ മെട്രാഷ് 2 കരസ്ഥമാക്കി.
അറബ് ലോകത്തെമ്പാടുമുള്ള മറ്റ് മുൻനിര സർക്കാർ ആപ്പുകളുമായുള്ള കടുത്ത മത്സരത്തിന് ശേഷമാണ് മെട്രാഷ് 2 ആപ്പ് വിജയിച്ചതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറും സുഗമമായും കാര്യക്ഷമമായും വിപുലമായ സർക്കാർ സേവനങ്ങൾ പ്രദാനം ചെയ്യുന്നതും സാങ്കേതിക നവീകരണത്തിലും അത്യാധുനിക ഡിജിറ്റൽ പരിഹാരങ്ങൾ നൽകുന്നതിലും മുൻനിരയിൽ നിൽക്കുന്നതും മെട്രാഷ് ആപ്പ് അംഗീകരിക്കപ്പെടാൻ സഹായിച്ചു.
സുരക്ഷയുടെയും സ്വകാര്യതയുടെയും ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതിലും മെട്രാഷ് ഒന്നാം സ്ഥാനത്താണ്,
കെയ്‌റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ മെട്രാഷ് 2 ഇതിനുമുമ്പ് നിരവധി അഭിമാനകരമായ അവാർഡുകൾ നേടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.