// // // */ E-yugam


ഈയുഗം ന്യൂസ്
November  30, 2024   Saturday   07:03:49pm

news



whatsapp

ദോഹ: 2024 സെപ്റ്റംബറിൽ, ഖത്തറിൽ മൊത്തം വിവാഹ കരാറുകളിൽ ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ 1.1 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ വിവാഹമോചനങ്ങളുടെ എണ്ണത്തിൽ 9.8 ശതമാനം വർധനവുണ്ടായതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

സെപ്റ്റംബറിൽ 378 വിവാഹ കരാറുകൾ രജിസ്റ്റർ ചെയ്തപ്പോൾ 168 വിവാഹമോചനങ്ങൾ രജിസ്റ്റർ ചെയ്തു. വിവാഹമോചനക്കേസുകളുടെ എണ്ണം കുറയ്ക്കാൻ അധികൃതർ ശ്രമിക്കുക്കുമ്പോഴും ഈ എണ്ണം വളരെ കൂടുതലാണ്.

നാഷണൽ പ്ലാനിംഗ് കൗൺസിൽ പ്രസിദ്ധീകരിച്ച ഖത്തർ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്‌സ് ബുള്ളറ്റിനിലാണ് ഈ കണക്കുകൾ നൽകിയിരിക്കുന്നത്.

സെപ്തംബറിൽ രാജ്യത്ത് ആകെ ജനനങ്ങളുടെ എണ്ണം 2,743 ആയിരുന്നു, ഖത്തറി പൗരന്മാർക്കിടയിൽ മുൻ മാസത്തെ അപേക്ഷിച്ച് ജനനങ്ങൾ 11 ശതമാനം വർദ്ധിച്ചു. സെപ്റ്റംബറിൽ മൊത്തം 214 പേർ മരണപ്പെട്ടു. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് മരണ സംഖ്യയിൽ 9.2 ശതമാനം വർദ്ധനവാണിത്.

സെപ്റ്റംബറിൽ 726 ട്രാഫിക് അപകട കേസുകൾ രേഖപ്പെടുത്തി, ഇത് മുൻമാസത്തേക്കാൾ 24.5 ശതമാനം വർദ്ധനവ് കാണിക്കുന്നു. ഈ അപകടങ്ങളിൽ ഒൻപത് പേർ മരണപ്പെട്ടു. സെപ്റ്റംബറിൽ മൊത്തം 9,517 പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു, ഇത് ഓഗസ്റ്റിനെ അപേക്ഷിച്ച് 10.6 ശതമാനം വർധനവാണ്.

Comments


Page 1 of 0