// // // */ E-yugam


ഈയുഗം ന്യൂസ്
November  28, 2024   Thursday   03:14:10pm

news



whatsapp

ദോഹ: മലബാർ അടുക്കള ഖത്തർ ചാപ്റ്റർ ഖത്തറിലെ കുടുംബങ്ങൾക്കും, ബാച്ചിലെഴ്‌സിനും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

റിയാദ മെഡിക്കൽ സെൻ്ററിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ 150 ഓളം ആളുകൾക്ക് സൗജന്യമായി രക്ത പരിശോധനകൾ നടത്താനും, ഡോക്ടർമാരെ കൺസൾട്ട് ചെയ്യാനും അവസരം ലഭിച്ചു.

ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ ഉൽഘാടനം ചെയ്ത ചടങ്ങിൽ റിയാദ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ, ഐസിബിഎഫ് ജനറൽ സെക്രട്ടറി കെവി ബോബൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, അബ്ദുൽ റൗഫ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.

മലബാർ അടുക്കള റിയാദ മെഡിക്കൽ സെൻ്ററിൻ്റെയും, നിയോലൈഫ് ഫാർമസിയുടെയും സഹകരണത്തോടെ നടത്തിയ ഒന്നര മാസം നീണ്ടു നിന്ന ഹെൽത്തി വെയിറ്റ് ലോസ് ചലഞ്ചിൻറെ സമാപനവും നടന്നു. ഖത്തറിലെയും, നാട്ടിലെയും പ്രഗല്ഭ ഡയറ്റീഷ്യൻ മാരുടെയും ഫിസിക്കൽ ട്രെയിനറുടെയും ക്ലാസുകളുടെയും ലൈവ് സെഷനുകളുടെയും സഹായത്തോടെ നടന്ന വെയിറ്റ് ലോസ് പ്രോഗ്രാമിൽ വനിതാ വിഭാഗത്തിൽ ഹാദിയ സഫീർ ഒന്നാം സ്ഥാനവും, ജുവരിയ ഷബീർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പുരുഷ വിഭാഗത്തിൽ മഹ്മൂദ് കെവിയും, ഫസലു റഹ്മാനും ഒന്നും രണ്ടും സ്ഥാനം നേടി. ഫിസിക്കൽ ട്രെയിനിങ് സെഷൻ ചെയ്ത ഖത്തറിലെ പ്രമുഖ ഫിസിക്കൽ ട്രെയിനർ ആയ ഷഫീക്ക് മുഹമ്മദ് നെ ചടങ്ങിൽ ആദരിച്ചു. ICBF പ്രതിനിധികൾ, റിയാദ പ്രതിനിധികൾ, മലബാർ അടുക്കള പ്രതിനിധികൾ തുടങ്ങിയവർ വിജയിക്കൾക്ക് സമ്മാനദാനം നിർവഹിച്ചു.

Comments