// // // */
ഈയുഗം ന്യൂസ്
November 26, 2024 Tuesday 01:09:11am
ദോഹ: ബാങ്കുകളെ ആശ്രയിക്കുന്നതിന് പകരം കസ്റ്റമേഴ്സിന് സ്വന്തമായി ഇൻസ്‌റ്റാൾമെൻ്റ് വ്യവസ്ഥയിൽ വാഹനങ്ങൾ വിൽക്കുന്ന കാർ കമ്പനികൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
വാഹനങ്ങൾ ഇൻസ്‌റ്റാൾമെൻ്റ് വ്യവസ്ഥയിൽ നൽകുന്നതിന് മുമ്പ് തിരിച്ചടക്കാനുള്ള കസ്റ്റമേഴ്സിന്റെ സാമ്പത്തികശേഷി ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.
താഴെപ്പറയുന്ന മാനദണ്ഡങ്ങൾ കമ്പനികൾ പാലിക്കണം:
ഒന്നാമതായി, ഉപഭോക്താവിൻ്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിന് കമ്പനികൾ ഖത്തർ ക്രെഡിറ്റ് ബ്യൂറോയിൽ നിന്ന് ഉപഭോക്താവി ക്രെഡിറ്റ് റിപ്പോർട്ട് കരസ്ഥമാക്കണം.
രണ്ടാമതായി, കമ്പനികൾ ഉപഭോക്താവിൻ്റെ തൊഴിലുടമയിൽ നിന്ന് ശമ്പള സർട്ടിഫിക്കറ്റ് ആവശ്യപ്പെടണം. മൊത്തം അടിസ്ഥാന ശമ്പളവും ബാധകമായ അലവൻസുകളും ഇതിൽ വിശദമാക്കണം.
മൂന്നാമതായി, തവണകളായി വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന കാർ കമ്പനികൾ ഉപഭോക്താവിൻ്റെ ബാങ്കിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങണം.
സർക്കുലർ പുറത്തിറങ്ങി ഒരു മാസത്തിനകം ഡീലർമാർ ഈ നിബന്ധനകൾ പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ഈ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നതിന് എല്ലാ കാർ വിൽപ്പന കേന്ദ്രങ്ങളും വ്യക്തമായ പരസ്യങ്ങൾ പ്രദർശിപ്പിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.