// // // */ E-yugam


ഈയുഗം ന്യൂസ്
November  22, 2024   Friday   01:03:47pm

news



whatsapp

ദോഹ: രാജ്യത്തിൻ്റെ ടൂറിസം ഭൂപടത്തിൽ മാറ്റം വരുത്തുന്ന, വികസന കുതിപ്പിന് സഹായകരമാകുന്ന സുപ്രധാന മെഗാ ടൂറിസം പദ്ധതിയുടെ നിർമാണം തുടങ്ങി.

ലാൻഡ് ഓഫ് ലെജിൻഡ്‌സ് എന്ന പേരിലറിയപ്പെടുന്ന പ്രജോക്റ്റ് സിമൈസ്മയിലാണ് നിർമിക്കുന്നത്.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി നിരവധി മന്ത്രിമാരുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ തറക്കല്ലിടൽ ബുധനാഴ്ച നിർവഹിച്ചു.

മേഖലയിലെ ഏറ്റവും വലിയ തീം പാർക്കുകളിലൊന്നായി വരുന്ന ലാൻഡ് ഓഫ് ലെജൻഡ്സ് രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിടുന്നു.

എട്ട് ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന, സിമയ്സ്മാ ബീച്ചിൽ ഏഴ് കിലോമീറ്റർ നീണ്ടു കിടക്കുന്ന പാർക്ക് മിഡിൽ ഈസ്റ്റ് മേഖലയിൽ തന്നെ അത്ഭുതമായിരിക്കും.

18-ഹോൾ ഗോൾഫ് കോഴ്‌സ്, ആഡംബര നൗകകൾ ഉൾക്കൊള്ളുന്ന മറീന, റെസിഡൻഷ്യൽ വില്ലകൾ, വൈവിധ്യമാർന്ന ഡൈനിംഗ്, റീട്ടെയിൽ ഓപ്ഷനുകൾ എന്നിവയും പ്രോജക്റ്റിൽ ഉൾപ്പെടുന്നു.

എഫ്‌ടിജി ഡിവലപ്മെന്റ് കമ്പനിയുമായി സഹകരിച്ചു ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. "ഈ തീം പാർക്ക് വിനോദത്തിൻ്റെ വേറിട്ട ലോകമാണ് നൽകുന്നത്. ഖത്തറിൻ്റെ ആകർഷണങ്ങൾക്ക് ഒരു പുതിയ മാനം നൽകുകയും മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് അവധിക്കാലത്തിനും വിനോദത്തിനുമുള്ള മികച്ച ചോയ്സ് ആയി മാറുകയും ചെയ്യും, " എഫ്‌ടിജി ഡിവലപ്പ്മെന്റ് കമ്പനിയുടെ സ്ഥാപകനും ലാൻഡ് ഓഫ് ലെജൻഡ്‌സിൻ്റെ പ്രസിഡൻ്റുമായ ഫെറ്റാ ടാമിൻസ് പറഞ്ഞു.

പദ്ധതി ടൂറിസം മേഖലയിൽ നിക്ഷേപം ആകർഷിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഖത്തരി ദിയാർ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി സിഇഒ അലി മുഹമ്മദ് അൽ അലി പറഞ്ഞു.

"36 മുതൽ 48 മാസം കൊണ്ട് പദ്ധതി നിർമാണം പൂർത്തിയാകും. ചില ഭാഗങ്ങൾ പൂർത്തിയാക്കാനും തുറന്നുകൊടുക്കാനും 2028 അവസാനത്തോടെ മുഴുവൻ പദ്ധതിയും പൂർത്തിയാക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നു," ഫെറ്റാ ടാമിൻസ് പറഞ്ഞു.

Comments


Page 1 of 0