// // // */
ഈയുഗം ന്യൂസ്
November 18, 2024 Monday 12:12:13am
ദോഹ: അടയാളം ഖത്തർ 'സാഹിത്യ സാസ്‌കാരിക ചിന്തകൾ ” എന്ന തലകെട്ടിൽ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു.
ഗ്രന്ഥകാരൻ, കവി, ചരിത്രഗവേഷകൻ, നിരൂപകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി എൻ ഗോപീകൃഷ്ണനുമായി സംവദിക്കാൻ നിറഞ്ഞ സദസ്സായിരുന്നു ദോഹയിലെ സ്വാദ് പാർട്ടി ഹാളിൽ ഒത്തുകൂടിയത്.
"നമുക്ക് ചുറ്റും ഫാസിസം അതിന്റെ വിവിധ ഭാവത്തിലും രൂപത്തിലും കടന്ന് വരുമ്പോൾ മനുഷ്യസ്നേഹികൾ ജാഗരൂഗരാവണം. സാധ്യമായ എല്ലാ പ്രതിരോധങ്ങളും തീർത്ത് ജനാധിപത്യത്തിന്റെ, ‘സാഹോദര്യം’ എന്ന അടിസ്ഥാന തത്വത്തെ നിലനിർത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തണം," ഗോപീകൃഷ്ണൻ പറഞ്ഞു.
വ്യാജമായ ചരിത്രനിർമ്മിതി നടന്നു കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത്, ചരിത്രസത്യങ്ങൾ ആഴത്തിലും വ്യക്തമായും മനസ്സിലാക്കുകയും, വരും തലമുറയിലേക്ക് ആ സന്ദേശങ്ങൾ പകന്നു നൽകുകയും ചെയ്യേണ്ടത് കാലം ആവശ്യപ്പെടുന്ന വലിയ ദൗത്യമാണ്, പി എൻ സദസ്സിനെ ഓർമ്മിപ്പിച്ചു.
പൊതുഇടങ്ങളുടെ പുനർനിർമ്മിതി, സാംസ്‌കാരിക ഇടങ്ങളുടെ സജീവത തിരിച്ചു കൊണ്ടുവരൽ, കാലങ്ങ
ളായ പരിശ്രമങ്ങൾ കൊണ്ട് ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രക്കാർ രൂപപ്പെടുത്തിയ പൊതുബോധങ്ങളെ തിരുത്തുന്നതിനുള്ള ഇടപെടലുകൾ എന്നിവയിലൂടെ സമത്വവും സ്വാതന്ത്രവും സഹോദര്യവും ഉള്ള സമൂഹ നിർമ്മിതി അനിവാര്യമായി സംഭവിക്കണം എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കലാസാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ നിരവധി പേർ പങ്കെടുത്ത പരിപാടി, പങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.
ദോഹയിലെ സ്വാദ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ 6.30 ന് തുടങ്ങിയ സംവാദം വൈകിട്ട് 10 മണിയോടെ അവസാനിച്ചു.
പ്രദോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുർഷിദ് സ്വാഗതവും ഷംന ആസ്മി നന്ദിയും പറഞ്ഞു.