// // // */ E-yugam


ഈയുഗം ന്യൂസ്
November  15, 2024   Friday   12:23:30am

news



whatsapp

ദോഹ: റോഡിൽ അപകടകരമായി ഓടിച്ച വാഹനം ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തതായും വാഹനം പൂർണമായും നശിപ്പിച്ചതായും ഇന്റീരിയർ മിനിസ്ട്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഡ്രൈവറെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കി.

ഡ്രൈവറുടെ ജീവനും മറ്റുള്ളവരുടെ ജീവനും സ്വകാര്യ സ്വത്തിനും അപകടമുണ്ടാക്കുന്ന രീതിയിലാണ് ഡ്രൈവർ വാഹനമോടിച്ചതെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് പറഞ്ഞു.

തുടർന്ന് ആഭ്യന്തര മന്ത്രാലയം വാഹനം പിടിച്ചെടുക്കുകയും ക്രെയിൻ ഉപയോഗിച്ച് പൂർണ്ണമായും നശിപ്പിക്കുകയും മറ്റുള്ളവർക്ക് മുന്നറിയിപ്പായി നശിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. ഫോർ വീൽ ഡ്രൈവ് വാഹനമാണ് നശിപ്പിച്ചത്.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മടിക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Comments


Page 1 of 0