// // // */
ഈയുഗം ന്യൂസ്
November 09, 2024 Saturday 05:47:30pm
ദോഹ: മന്ദലാംകുന്ന് വെൽഫയർ അസോസിയേഷൻ ഖത്തർ കേരളപ്പിറവിയും ഓണാഘോഷവും സംഘടിപ്പിച്ചു.
അൽ വക്‌റ എക്സ്പോർ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ സാംസ്കാരിക സമ്മേളനത്തിൽ സംഘടന സെക്രട്ടറി പി കെ മുഹമ്മദ് യൂസഫ് സ്വാഗതം പറയുകയും പ്രസിഡന്റ് വി ജി ലാൽമോൻ അധ്യക്ഷത വഹിക്കുകയും ചെയ്തു.
ക്കിഫ് പ്രസിഡന്റ് ശ്രീ ഷറഫ് പി ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീ ശംസുദ്ധീൻ MK (റിട്ടയേർഡ് പ്രിൻസിപ്പൽ - അലീമിൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ - പാടൂർ) മുഖ്യ പ്രഭാഷണം നിർവഹിച്ചു.
യോഗത്തിൽ പ്രദേശത്തെ യുവ സംരംഭകൻ ശ്രീ ഷാബിൽ അലിയെ (കോ ഫൗണ്ടർ - തസാമഹ ടെക്നോളജി) ആദരിക്കുകയും ചെയ്തു.
സംഘടനയുടെ പ്രധാന ക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായ സാന്ത്വനം പദ്ധതിയുടെ മൂന്നാം ഘട്ടം ഉദ്ഘാടനം അബ്ദുള്ള തെരുവത്ത് (മാനേജിങ് ഡയറക്ടർ - ഖർഐ & കേരള ബിസിനസ് ഫോറം അഡ്വൈസറി ബോർഡ് അംഗം) നിർവഹിച്ചു.
സംഘടന ട്രഷർ ഇർഫാനുൽ ഹഖ് നന്ദി അറിയിച്ചു.തുടർന്ന് കുട്ടികളുടെയും അംഗങ്ങളുടെയും കലാപരിപാടികളും ഓണകളികളും സംഘടിപ്പിച്ചു.
കലാ കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം രക്ഷാധികാരി മുജീബ് കിഴക്കൂട്ട്, പ്രസിഡന്റ് വി ജി ലാൽമോൻ, പ്രോഗ്രാം കോർഡിനേറ്റർ ജിഷാദ് ഹൈദരാലി എന്നിവരുടെ നേതൃതത്തിൽ നടന്നു.