ഈയുഗം ന്യൂസ്
November 08, 2024 Friday 12:47:07am
ദോഹ: ഖത്തറിൽ വാട്ടർ ടാക്സി ഉടൻ യാഥാർഥ്യമാകും.
വാട്ടർ ടാക്‌സി പദ്ധതിയുടെ ആദ്യഘട്ടത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം പൂർത്തിയാക്കിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
ഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന ഖത്തർ ബോട്ട് ഷോയിൽ വെച്ചാണ് ഗതാഗത മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യഘട്ടത്തിന്റെ ഭാഗമായി ലുസൈൽ സിറ്റി, പേൾ ഖത്തർ, കോർണിഷ് എന്നീ മൂന്ന് സ്റ്റേഷനുകളുടെ നിർമാണമാണ് പൂർത്തിയാക്കിയത്. ഇവയിൽ ലുസൈൽ സിറ്റിയിൽ പ്രധാന വാട്ടർ ടാക്സി സ്റ്റേഷനാണ് നിർമ്മിച്ചത്. ബോട്ടുകൾ പാർക്ക് ചെയ്യാനും ചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടായിരിക്കും.
മാത്രമല്ല പ്രത്യേക വെയ്റ്റിംഗ് ഏരിയ, ടിക്കറ്റിംഗ് കൗണ്ടർ, റീട്ടെയിൽ സ്പേസ് , ഓഫീസുകൾ തുടങ്ങിയ വിവിധ സേവന സൗകര്യങ്ങളും ലുസൈൽ വാട്ടർ സ്റ്റേഷനിൽ ഉണ്ടായിരിക്കും
പേൾ ഖത്തറിലും കോർണിഷിലും ടിക്കറ്റിംഗ്, കസ്റ്റമർ സർവീസ് ഓഫീസുകൾ ഉണ്ടായിരിക്കും.
പദ്ധതി നടപ്പിലാക്കാൻ ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ടാക്സി സെർവീസിനായി ഉപയോഗിക്കേണ്ട ബോട്ടുകൾ ഉടൻ തീരുമാനിക്കുമെന്നും ഗതാഗത മന്ത്രാലയം പറഞ്ഞു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കത്താറ, പഴയ ദോഹ തുറമുഖം, ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട്, അൽ വക്ര സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കും.
പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ദോഹ സിറ്റിയെ ലുസൈൽ സിറ്റി, സിമൈസ്മ വഴി അൽ ഖോർ സിറ്റിയുമായി ബന്ധിപ്പിക്കും.
This is not surprising because MSSAs clonal complex CC121 LPV are known to be common in many countries over the world lasix 500 buy
International Journal of Pharmaceutics, 330 37 44 can you buy priligy In women undergoing hysterectomy, uterine concentrations after one 20 mg capsule of 14 C tamoxifen were approximately 3 fold lower than that attained in colon tissue 27