// // // */
ഈയുഗം ന്യൂസ്
November 05, 2024 Tuesday 01:09:34am
ദോഹ: ബുധൻ, വ്യാഴം (നവംബർ 6, 7) തീയതികളിൽ ഔദ്യോഗിക അവധിയായിരിക്കുമെന്നും ജീവനക്കാർ നവംബർ 10 ഞായറാഴ്ച്ച ജോലി പുനരാരംഭിക്കുമെന്നും അമീരി ദിവാൻ അറിയിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സ്വകാര്യ മേഖലക്ക് അവധി ബാധകമാന്നോ എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ചൊവ്വാഴ്ച നടന്ന ഹിതപരിശോധനയുടെ വിജയവും പൗരന്മാർ പ്രകടിപ്പിച്ച ദേശീയ ഐക്യവും ആഘോഷിക്കാനാണ് അവധി പ്രഖ്യാപിച്ചത്.
അമീരി ദിവാൻ പ്രഖ്യാപിച്ച അവധി പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് ബാധകമാണെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്കും അറിയിച്ചു.
ഖത്തർ ഭരണഘടനയിൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതികൾ സംബന്ധിച്ച് ഖത്തർ പൗരന്മാരുടെ അഭിപ്രായം അറിയുന്നതിനാണ് ഹിതപരിശോധന നടത്തിയത്. യെസ് അല്ലെങ്കിൽ നോ എന്നീ ചോദ്യങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ 72 ശതമാനം ഖത്തർ പൗരന്മാർ വോട്ട് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഴ് മണിക്കാണ് വോട്ടിംഗ് അവസാനിച്ചത്.