// // // */
ഈയുഗം ന്യൂസ്
November 04, 2024 Monday 12:44:03pm
ചൊവ്വാഴ്ച (നവംബർ 5 ന്) ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച നടക്കുന്ന ഖത്തർ ഭരണഘടനാ ഭേദഗതി റഫറണ്ടത്തിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
“നാളെ, നവംബർ 5, 2024 ചൊവ്വാഴ്ച, സ്‌കൂളുകളിലെ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ഉൾപ്പെടെ ഖത്തറിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും അവധിയാണ്,” മന്ത്രാലയം സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ദേശീയ റഫറണ്ടത്തിൽ ഖത്തർ പൗരന്മാരുടെ പങ്കാളിത്തം സുഗമമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം പറഞ്ഞു. 18 വയസ്സ് തികഞ്ഞവർക്ക് റെഫറണ്ടത്തിൽ വോട്ട് ചെയ്യാം.
രാജ്യത്തെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
ശൂറാ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് നിർത്തുന്നത് ഉൾപ്പെടെയുള്ള ചില മാറ്റങ്ങൾ ഖത്തറിൻ്റെ ഭരണഘടനയിൽ വരുത്തുന്നുണ്ട്. യെസ് അല്ലെങ്കിൽ നോ എന്ന വോട്ടിലൂടെ പൗരന്മാർ ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകും.