// // // */ E-yugam


ഈയുഗം ന്യൂസ്
November  02, 2024   Saturday   01:11:12am

news



whatsapp

ദോഹ: ദോഹയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ടോയ്‌ലെറ്റിൽ പുകവലിച്ചതിനെ തുടർന്ന് ഒരു യാത്രക്കാരനെ ഹൈദരാബാദ് എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുകവലിച്ചതിനെ തുടർന്ന് വിമാനത്തിലെ ഫയർ അലാറം സിസ്റ്റം പ്രവർത്തിച്ചതായും ക്യാബിൻ ജീവനക്കാർ ഉടൻ ഇടപെട്ടതായും റിപ്പോർട്ട് പറഞ്ഞു.

രാവിലെ 8.30ന് രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ശേഷം യാത്രക്കാരനായ വണ്ണത്താൻകണ്ടി മീത്തൽ അജ്മലിനെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.

ഒക്ടോബർ 24നായിരുന്നു സംഭവം.

യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് അജ്മലിനെതിരെ അധികൃതർ എഫ്ഐആർ ഫയൽ ചെയ്തു.

Comments


Page 1 of 0