// // // */ E-yugam


ഈയുഗം ന്യൂസ്
October  28, 2024   Monday   12:12:23am

news



whatsapp

ദോഹ: ഖത്തർ മലയാളി ഇൻഫ്ലുൻസർസിന്റെ ജനറൽ ബോഡി യോഗം ഐൻ ഖാലിദിലുള്ള ടേസ്റ്റി ടീ റസ്റ്റോറന്റിൽ നടന്നു.

50 ഓളം വരുന്ന ഇൻഫ്ലുവൻസേഴ്സ് പരിപാടിയിൽ പങ്കെടുത്തു. പ്രസിഡണ്ട് ലിജി അബ്ദുല്ലയുടെ നേതൃത്വത്തിൽ സെക്രട്ടറി മുഹമ്മദ് ആഷിഖ് സ്വാഗതം പറഞ്ഞു.

ഖത്തറിലെ നിയമവശങ്ങൾ, എങ്ങനെ ഒരു ഇൻഫ്ലുവെൻസർ ആവാം, വീഡിയോ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം, എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ചർച്ച നടന്നു. തുടർന്ന് സഹല ഷമീർ, മുഹമ്മദ് സുഹൈൽ അലി, ഷക്കീർ ചെരടയിൽ, ഷെഫി വൈശ്യനാടം, ലിജോ ചിറയിൽ, നൗഫൽ റഹ്മാൻ, ദിൽദ ഷാഹിദ്, സുഭാഷ് സുബ്രഹ്മണ്യൻ, രതീഷ് ശശി, മുഫാസിറ മുൻഷീർ, ഷംസീർ മൊയ്തുണ്ണി എന്നിവരെ എക്സികുട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു.

ഹസ്ന, ശരത് ബാബു എന്നിവർ പരിപാടി നിയന്ത്രിച്ചു.

സിലു ജംഷി, ഷെഫി വൈശ്യനാടം , യാംഷീദ് മുഹമ്മദ്, സുഭാഷ് സുബ്രഹ്മണ്യൻ, ആൻ നീത, ബിൻസി ക്രിസ് മാത്യു, മുഫാസിറ മുൻഷീർ എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

വൈസ് പ്രസിഡന്റ് ഷാൻ റിയാസ് നന്ദിയും പറഞ്ഞു.

Comments


Page 1 of 0