ഈയുഗം ന്യൂസ്
October 23, 2024 Wednesday 08:09:30pm
ദോഹ: സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം സംബന്ധിച്ച നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ നൽകേണ്ടിവരിക ഭീമമായ പിഴ.
സ്വദേശിവൽക്കരണ നിയമം ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവും 1,000,000 റിയാലിൽ കൂടാത്ത പിഴയും ലഭിക്കുമെന്ന് നിയമം അനുശാസിക്കുന്നതായി അൽ ഷർഖ് റിപ്പോർട്ട് ചെയ്തു.
അമീറിൻ്റെ അനുമതിക്ക് ശേഷം ഒക്ടോബർ 17 ന് ഔദ്യോഗിക ഗസറ്റിൽ നിയമം പ്രസിദ്ധീകരിച്ചു. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ ആറ് മാസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും.
നിയമത്തിലെ ആർട്ടിക്കിൾ 11 പ്രകാരം ലംഘനമുണ്ടായാൽ, സ്ഥാപനത്തിൻ്റെ തൊഴിൽ മന്ത്രാലയവുമായുള്ള ഇടപാടുകൾ 3 മാസം വരെ താൽക്കാലികമായി നിർത്തിവയ്ക്കാം. പിഴയും ചുമത്താം.
വഞ്ചനാപരമായ രീതികൾ ഉപയോഗിച്ചോ തെറ്റായ ഡാറ്റയോ, വിവരങ്ങൾ നൽകിയോ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കാൻ ശ്രമിച്ചാൽ 3 വർഷത്തിൽ കൂടാത്ത തടവും 1,000,000 റിയാലിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഇവ രണ്ടിൽ ഒരു ശിക്ഷയും ലഭിക്കും.
ദേശസാൽക്കരണ വിഭാഗത്തിലെ ജോലികളിൽ നിന്ന് മറ്റു വിഭാഗങ്ങൾക്ക് ജോലി അനുവദിക്കുക, ലഭ്യമായ ജോലികൾ അഡ്മിനിസ്ട്രേഷനെ അറിയിക്കാതിരിക്കുക,
നിയമനം ലഭിച്ചവരുടെ ഡാറ്റ അഡ്മിനിസ്ട്രേഷന് നൽകാതിരിക്കുക, ഓരോ 6 മാസം കൂടുമ്പോഴും വിവരങ്ങൾ നൽകാതിരിക്കുക തുടങ്ങിയ ലംഘനങ്ങൾ ആദ്യമായി സംഭവിക്കുമ്പോൾ QR10,000, രണ്ടാം തവണ സംഭവിക്കുമ്പോൾ QR 20,000, രണ്ടിൽ കൂടുതൽ സമയം സമ്ഭജവിച്ചാൽ QR30,000 എന്നിങ്ങനെ പിഴ ചുമത്തും.
സ്വകാര്യമേഖലയിൽ ഖത്തറികളുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് നിയമത്തിൻ്റെ ലക്ഷ്യം.