// // // */
ഈയുഗം ന്യൂസ്
October 12, 2024 Saturday 06:40:31pm
ദോഹ: മേഖലയിൽ സംഘർഷം രൂക്ഷമായതിനാൽ ഖത്തറും ഇറാനും തമ്മിലുള്ള 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം ഇറാനിൽ നടക്കില്ല.
ഒക്‌ടോബർ 15ന് ഇറാനിയൻ നഗരമായ മശ്‌ഹദിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.
മത്സരം ഇനി ദുബായിലെ റാഷിദ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു.
“നിലവിലെ സുരക്ഷാ സാഹചര്യം ശ്രദ്ധാപൂർവ്വം പരിഗണിച്ചതിനുശേഷവും ഫിഫയുമായും ബന്ധപ്പെട്ട പങ്കാളികളുമായും കൂടിയാലോചിച്ച ശേഷവുമാണ് ഒരു നിഷ്പക്ഷ വേദിയിൽ മത്സരം നടത്താനുള്ള തീരുമാനമെടുത്തത്,” എഎഫ്‌സി വ്യാഴാഴ്ച വൈകുന്നേരം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ടീമുകൾ ഇറാനിലേക്ക് പറക്കാൻ വിസമ്മതിക്കുന്നതിനാൽ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും ഇറാനിൽ നടക്കില്ല.
എപ്പോൾ വേണമെങ്കിലും ഇറാനെതിരെ തിരിച്ചടിക്കുമെന്നാണ് ഇസ്രയേലിൻ്റെ ഭീഷണി.