// // // */
ഈയുഗം ന്യൂസ്
September 24, 2024 Tuesday 01:35:36pm
ദോഹ: പോർബന്ധർ ബാക്ക് ടു ഗാന്ധി എന്ന ഐവൈസിയുടെ വാർഷിക ക്യാമ്പയിൻ്റെ ഭാഗമായി യൂത്ത് കോൺക്ലേവ് 2024 സംഘടിപ്പിച്ചു.
"ബാക്ക് റ്റു ഗാന്ധി", എന്ന വിഷയത്തിൽ ഐസിസി ഹൈദരബാദ് ഹാളിൽ വെച്ച് നടന്ന ടേബിൾ ടോക്ക് ഖത്തറിലെ സാമൂഹിക സാംസ്കാരിക സംഘടനങ്ങളുടെ യുവജന പ്രതിനിധികളുടെ ചർച്ചാ വേദിയായി.
മാറിയ സാചര്യങ്ങളിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയെ കുറിച്ച് സംവദിച്ച സദസ്സ്, അഭിപ്രായങ്ങളിലെ പ്രയോഗികത കൊണ്ട് ശ്രദ്ധേയമായി.
ഐവൈസി ജനറൽ സെക്രട്ടറി മാഷിഖ് മുസ്തഫ സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ ചെയർപേഴ്സൺ ഷഹാന ഇല്യാസ് അധ്യക്ഷത വഹിച്ചു.
ഖത്തർ യൂണിവേഴ്സിറ്റി അധ്യാപകനും, മുൻ കെ.എസ്.യു ഉപാധ്യക്ഷനുമായ നയീം മുള്ളുങ്ങൽ മുഖ്യപ്രഭാഷണത്തോടെ ആരംഭിച്ച ചർച്ചയിൽ ഒഐസിസി ഇൻകാസ് യൂത്ത് വിങ്, സംസ്കൃതി, കെ.എം.സി.സി, യൂത്ത് ഫോറം, ഇൻകാസ് യൂത്ത് വിങ്, ഫോക്കസ് ഖത്തർ, KWIQ, വേൾഡ് മലയാളി കൗൺസിൽ, RSC തുടങ്ങിയ സംഘടനകളുടെ യുവജന പ്രതിനിധികൾ പങ്കെടുത്തു.
ഗാന്ധിയൻ ആശയങ്ങൾ നമ്മളിലൂടെ തന്നെയാണ് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് എന്ന സന്ദേശം കൈമാറിയ പരിപാടിക്ക് ഐവൈസി പ്രോഗ്രാം ചീഫ് കോർഡിനേറ്റർ ഹാഫിൽ ഒട്ടുവയൽ നന്ദി പറഞ്ഞു.
"പോർബന്ദർ ബാക്ക് ടു ഗാന്ധി" ക്യാമ്പയിൻ്റെ ഭാഗമായി തുടർന്ന് പരുപാടികൾ ഉണ്ടാകുമെന്ന് സംഘടകർ അറിയിച്ചു.