// // // */
ഈയുഗം ന്യൂസ്
September 22, 2024 Sunday 01:15:35am
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റസ് അസോസിയേഷൻ ഖത്തർ (ഐപാക്) ന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ഫിയസ്റ്റ 2024 ന്റെ ഭാഗമായി വക്ര ഗ്രീൻ സ്റ്റേഡിയത്തിൽ വെച്ച് നീന്തൽ മത്സരം സംഘടിപ്പിച്ചു .
വൈകുന്നേരം 6 മണിക് ആരംഭിച്ച ആവേശകരമായ നീന്തൽ മത്സരം രാത്രി 10 മണിക് അവസാനിച്ചു.
അൽ വക്ര ഗ്രീൻ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ടീം ബീറ്റാബ്ലോക്കേഴ്സ്, അഡ്രെനിനെർജിക് സ്ട്രൈകേഴ്സ്, വൈറ്റാമിൻ റോക്കഴ്സ്, പ്രോബയോട്ടിക് ബൂസ്റ്റേഴ്സ് എന്നീ നാല് ഗ്രൂപ്പുകളിൽ നിന്ന് 36 പേര് മാറ്റുരച്ച ആവേശകരമായ നീന്തൽ മത്സരത്തിൽ ബീറ്റാബ്ലോക്കർസിന് വേണ്ടി അബ്ദുൽ കരീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വൈറ്റമിന്സിനു വേണ്ടി അൻവർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ പ്രോബിയോട്ടിക്സ്ന് വേണ്ടി മത്സരിച്ച അൽത്താഫ് മൂന്നാം സ്ഥാനം നേടി .
ജാഫർ വക്ര, സുലൈമാൻ അസ്‌കർ, ഹനീഫ് പേരാൽ, ഷാനവാസ് പുന്നോളി, അബ്ദുറഹിമാൻ എരിയാൽ, ഷജീർ, സമീർ , പ്രസാദ്, സലീം തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു. ഷാനവാസ് കോഴിക്കൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു .
മത്സര വിജയികൾക്കുള്ള ട്രോഫി വിതരണം ഉസ്മാൻ , പ്രസാദ് , സമീർ എന്നിവർ വിതരണം ചെയ്തു .
സ്പോർട്സ് ഫിയസ്റ്റ യുടെ ഭാഗമായ ചെസ്സ് , ബൗളിംഗ് , ഫുട്ബോൾ , ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങൾ വരും മാസങ്ങളിൽ അതിവിപുലമായി തന്നെ നടക്കും എന്ന് സംഘടകർ അറിയിച്ചു .