// // // */ E-yugam


ഈയുഗം ന്യൂസ്
September  22, 2024   Sunday   07:56:03pm

news



whatsapp

ദോഹ: പല നിർമാണ കമ്പനികളും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും കെട്ടിട നിർമ്മാണത്തിൽ അപാകത വരുത്തുന്നതായും മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും നിരവധി നിക്ഷേപകരും പ്രോപ്പർട്ടി ഉടമകളും പരാതിപ്പെടുന്നതായി അൽ ശർഖ് പത്രം റിപ്പോർട്ട് ചെയ്തു.

പുതിയ വാണിജ്യ കെട്ടിടങ്ങളിലും താമസ കെട്ടിടങ്ങളിലും നിർമാണ തകരാറുകൾ കണ്ടെത്തുന്നതായി ഖത്തറി പൗരൻമാർ അഭിപ്രായപ്പെട്ടു. ഇത് കെട്ടിടങ്ങളുടെ സുരക്ഷയെയും മൂല്യത്തെയും ബാധിക്കുന്നു എന്നും ചില തകരാറുകൾ നിർമ്മാണം പൂർത്തിയാക്കിയ ഉടൻ തന്നെ പ്രത്യക്ഷപ്പെടുന്നതായും അവർ പരാതിപ്പെട്ടു.

തൽഫലമായി, തങ്ങളുടെ അപ്പാർട്ട്മെൻ്റുകളിലും കെട്ടിടങ്ങളിലും വിള്ളലുകൾ, ചോർച്ച തുടങ്ങിയ നിരവധി നിർമ്മാണ തകരാറുകൾ കണ്ടെത്തിയതായി അവർ പറയുന്നു.

ഡെവലപ്പർമാരുമായി ഇടപഴകുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പരാതി പരിഹാരത്തിനായി ശക്തവും സുതാര്യവുമായ നടപടിക്രമങ്ങൾ ഉണ്ടാവണമെന്നും പല പൗരന്മാരും അധികൃതരോട് അഭ്യർത്ഥിച്ചു.

Comments


Page 1 of 0